തിരുരങ്ങാടി | ബാക്കികയം റെഗുലേറ്റർ അപ്രതീക്ഷിതമായി തുറന്നത് മൂലം വെഞ്ചാലി പാടശേഖേരത്തിലെ കൃഷി നശിക്കാതിരിക്കാൻ ആശ്വാസ നടപടിയുമായി നഗരസഭ, വെഞ്ചാലിമുക്കം തോട്ടിൽ ഓൾഡ് കട്ടിൽ അടിയന്തരമായി താൽക്കാലി തടയണ നിർമിക്കാൻ കൃഷി ഓഫിസറെ ചുമതലപ്പെടുത്തി, എത്രയും വേഗം തടയണ നിർമിക്കും.
പ്രദേശം നഗരസഭ ചെയർമാൻ കെ.പി മുഹമ്മദ് കുട്ടി, സ്ഥിര സമിതി അധ്യക്ഷ രായ ഇഖ്ബാൽ കല്ലുങ്ങൽ, സി.പി ഇസ്മായിൽ, തഹസിൽദാർ പി.ഒ സാദിഖ്, ജില്ലാ കൃഷി ഓഫീസർ ജമീല, തിരുരങ്ങാടികൃഷി ഓഫീസർ ആരുണി, ഇറിഗേഷൻ വിഭാഗം ഉദ്യോഗസ്ഥർ, കർഷകർ സന്ദർശിച്ചിരുന്നു,
നിലവിലെ സാഹചര്യത്തിൽ ഷട്ടർ തുറന്നാൽ തോടുകളിൽ ജലനിരപ്പ് ഉയരാനുള്ള സാധ്യത കൂടുതലാണ്. ഇപ്പോൾതന്നെ പലയിടങ്ങളിലും നെല്ല് വെള്ളത്തിലാണ്.
ഓൾഡ് cut മുക്കം തോട് ഭാഗത്ത് കൂടിയാണ് വെള്ളം വരാൻ ഏറ്റവും സാധ്യത, അവിടുത്തെ ചെറിയ തടയണം പൊളിഞ്ഞു കിടക്കുകയായിരുന്നു അത് മണ്ണിട്ട് ശക്തിപ്പെടുത്തുക ആണെങ്കിൽ വെള്ളത്തിൻറെ ഒഴുക്ക് കുറച്ചു തടയാൻ സാധിക്കും എന്നാണ് കർഷകർ ചൂണ്ടിക്കാട്ടിയത്.
മണ്ണട്ടമ്പാറ ഷട്ടർ തുറക്കണം എന്നുള്ള നിർദ്ദേശം കൂടി അധികൃതരെ അറിയിച്ചിട്ടുണ്ട്