ഊരകം പുത്തൻ പീടികയിൽ കാട്ടുപന്നി ബൈക്കിലിടിച്ച് രണ്ടുപേര്‍ക്ക് പരുക്കേറ്റു

വേങ്ങര\ഊരകം | കാട്ടുപന്നി ബൈക്കിലിടിച്ച് രണ്ട് യാത്രകാര്‍ക്ക് പരിക്ക് ഊരകം പുത്തന്‍ പീടിക സ്വദേശികളായ ചാലില്‍ അക്ബറലി സഖാഫി (31), വലിയ പീടിയേക്കല്‍ ഹസന്‍ (33) എന്നിവര്‍ക്കാണ് പരുക്കേറ്റത്. 

ശനിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ ഊരകം പഞ്ചായത്ത് പടിക്കു സമീപത്തെ വളവില്‍ വെച്ചാണ് അപകടമുണ്ടായത്. കോഴിക്കോട് നിന്ന് നാട്ടിലെക്ക് ബൈക്കില്‍ മടങ്ങുകയായിരുന്നു ഇരുവരും. പെട്ടെന്ന് കാട്ടുപന്നി ബൈക്കിന് മുന്നിലെക്ക് ചാടുകയും ഇടിച്ച ബൈക്ക് തെറിച്ച് വീഴുകയുമായിരുന്നു. 

ഹസനാണ് ബൈക്ക് ഓടിച്ചിരുന്നത്. അപകടത്തെ തുടര്‍ന്ന് ഇരുവരുടെയും ബോധം നഷ്ട്ടപ്പെട്ടിരുന്നു. ഇതു വഴി വന്ന കോഴി കൊണ്ട് പോവന്ന വാഹനത്തിലെ ജീവനക്കാരാണ് ഇരുവരെയും വേങ്ങരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.  അക്ബറലി സഖാഫി യുടെ പരുക്ക് സാരമായതിനാല്‍  കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലെത്തിയിലും തുടര്‍ന്ന് പെരിന്തല്‍മണ്ണ എം ഇ എസ് മെഡിക്കല്‍ കോളേജ് ആശുപത്രിലേക്കും മാറ്റി.


Previous Post Next Post
WhatsApp