പരപ്പനങ്ങാടി ചിറമംഗലത്ത് ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.


പരപ്പനങ്ങാടി: പരപ്പനങ്ങാടി - താനൂർ റോഡിൽ ചിറമംഗലത്ത് ബസ്സ് ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. എറണാകുളം പള്ളുരുത്തി കൂവത്തറ സ്വദേശി ഷംലയുടെ മകൻ കെ.എൻ.നിയാസ് (25) ആണ് മരിച്ചത്.

ഇന്ന് രാവിലെ 6.20 മണിയോടെയാണ് അപകടം സംഭവിച്ചത്. തിരൂരിൽ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സ്വകാര്യബസ്സാണ് സ്കൂട്ടറിലിടിച്ച് അപകടമുണ്ടായത്.  മൃതദേഹം തിരൂരങ്ങാടി ടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ..




Previous Post Next Post
WhatsApp