ഇനി ഒരു കുട്ടി കൂടി ഇങ്ങനെ പിടഞ്ഞു മരിക്കരുത്




തിരൂരങ്ങാടി അർബൻ PHC യുടെ കീഴിലെ ചുള്ളിപ്പാറ സബ് സെൻറർ പരിധിയിൽ ടെറ്റനസ് ബാധിച്ച് ഒരു കുട്ടി മരണപ്പെട്ടതുമായി ബന്ധപ്പെട്ട് മഞ്ചേരി മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെ ഡോ.നിലീന കോശി,തിരൂരങ്ങാടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ പ്രഭുദാസ്,ജില്ലാ മെഡിക്കൽ ഓഫീസിലെ ടെക്നിക്കൽ അസിസ്റ്റൻറ് അനിൽകുമാർ എന്നിവർ ഫീൽഡ് വിസിറ്റ് നടത്തുകയുണ്ടായി.അവർ മരണവീട് സന്ദർശിക്കുകയും വിവരങ്ങൾ ആരായുകയും ചെയ്തു. പ്രതിരോധ ബോധവൽകരണ പ്രവർത്തനങ്ങൾ വിലയിരുത്തി.ഫീൽഡുതല പ്രവർത്തനങ്ങളുടെ റിപ്പോർട്ടിൻ്റെ കോപ്പി ജില്ലാ ടീമിന് കൈമാറി. 

 നമ്മുടെ പിഞ്ചോമനകളുടെ ജന്മവകാശമാണ് അവരുടെ പ്രതിരോധ കുത്തിവയ്പ്പുകൾ... അവർക്കു തനിയെ പോയി കുത്തിവക്കാൻ പറ്റില്ലല്ലോ... അവരുടെ മാതാ പിതാക്കളാണ് അതു നിറവേറ്റണ്ടത്.. അതിനു തടസ്സം വരുത്തുന്നത് പൊറുക്കാനാവാത്ത നീതികേടാണ്.. ആരോടാണ് നമ്മൾ ഈ നീതികേടിനു മാപ്പ് ചോദിക്കേണ്ടത്.. അവരവരുടെ കുഞ്ഞുങ്ങളെ നിയമാനുസൃതമായ കുത്തിവയ്പ്പുകൾ നൽകി സംരക്ഷിക്കാത്തവർക്ക് ഒരു തമ്പുരാനും മാപ്പ് നൽകില്ല... ജനിച്ചു 9മാസം എത്തും മുൻപുള്ള എല്ലാ കുത്തിവയ്പ്പുകളും എടുത്തിരുന്നെങ്കിൽ... പിന്നെ 5,10,15 വയസുകളിൽ സ്കൂളിൽ ഉള്ള കുത്തിവയ്പ്പ് കിട്ടിയിരുന്നെങ്കിൽ........ഇന്നും ആ കുട്ടി നമ്മുടെ മുന്നിലൂടെ ഓടിക്കളിച്ചു നടക്കുമായിരുന്നു... നിയമപരമായി ഗവണ്മെന്റ് ആശുപത്രിയിൽ നിന്നും എടുക്കേണ്ട കുത്തിവയ്പ്പുകൾക്ക് യാതൊരു സംശയവും വേണ്ട... അനാവശ്യ കുത്തിവയ്പ്പുകൾ പലതും മറ്റുള്ള സ്ഥലങ്ങളിൽ നിന്നും എടുക്കുന്നത് ആലോചിച്ചിട്ട് മതി.. എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ഗവണ്മെന്റ് ഡോക്ടറോട് ഒന്ന് ചോദിക്കുക...

 ഇനിയെങ്കിലും കുത്തിവയ്പ്പ് എടുക്കാത്ത കുട്ടികളെ നിങ്ങൾ അതെടുക്കുവാനുള്ള ധൈര്യം നൽകുക... എല്ലാ ജന പ്രതിനിധികളും ഇത് മനസിലാക്കി അവരോടൊപ്പം നിൽക്കുക.. നല്ലൊരു നാട് പണിതുയർത്താൻ നമുക്ക് ഒന്നിച്ചു നിൽക്കാം... ഒരു ചെറിയ കുത്തിവയ്പ്പ് എടുക്കാത്ത കാരണത്താൽ ഇനി ഒരു വലിയ ജീവിതം നഷ്ടപ്പെടുത്താൻ നമ്മൾ കാരണക്കാരാകരുത് 🙏വാക്‌സിനേഷൻ സംബന്ധിച്ച് ഏത് സംശയത്തിനും വിളിക്കുക ഫോൺ 9539254036
  ഡോക്ടർ പ്രഭുദാസ്
  സൂപ്രണ്ട്, താലൂക്ക് ആശുപത്രി, തിരൂരങ്ങാടി 🌹
Previous Post Next Post
WhatsApp