ഇന്ധന വില വര്‍ദ്ധനവിനെതിരെ,തിരൂരങ്ങാടി ഏരിയ വ്യാപാരി വ്യവസായി സമിതി പ്രതിഷേധ മാര്‍ച്ച് നടത്തി

പരപ്പനങ്ങാടി  | വ്യാപാരി വ്യവസായി സമിതി തിരൂരങ്ങാടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പെട്രോൾ ഡീസൽ പാചകവാതക വില വർദ്ധനവിനെതിരെ പരപ്പനങ്ങാടി ബിഎസ്എൻഎൽ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.

ഏരിയാ സെക്രട്ടറി എം ബി ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

ഏരിയാ പ്രസിഡൻറ് ടി ബാബുരാജൻ അധ്യക്ഷനായി. എ വി രഘുനാഥ്  ,വിനീഷ് മൂന്നിയൂർ, കെ പി കോയ, അജി പുനത്തിൽ അമാനുള്ള  എന്നിവർ സംസാരിച്ചു.
Previous Post Next Post
WhatsApp