മീനങ്ങാടി | വയനാട് കാക്കവയലില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു.
മീനങ്ങാടി ബത്തേരി റൂട്ടില്‍ കാക്കവയലിന് സമീപം രാവിലെ 12 മണിയോടെയായിരുന്നു അപകടം.
കാര്‍ യാത്രികരായ കാക്കവയല്‍ സ്വദേശി പ്രവീഷ് (39), ഭാര്യ ശ്രീജിഷ (34) പ്രവീഷിന്റെ മാതാവ് പ്രേമലത (62) എന്നിവരാണ് മരിച്ചത്. പ്രവീഷ്-ശ്രീജിഷ ദമ്പതിമാരുടെ മകന്‍ ആരവിനെ പരിക്കുകളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.