പാലക്കാട് | പാലക്കാട് ജില്ലയിലുണ്ടായ രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ അന്വേഷണ നടപടികളുടെ ഭാഗമായി പി.ഡി.പി.പ്രവര്‍ത്തകരെ വേട്ടയാടാന്‍ അനുവദിക്കില്ലെന്ന് പിഡിപി.
പാലക്കാട് കൊലപാതകങ്ങളിൽ പങ്കെടുത്ത യഥാർത്ഥ പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതിന് പകരം..
കഴിഞ്ഞ 29 വര്‍ഷത്തെ രാഷ്ട്രീയ പ്രവര്‍ത്തന കാലയളവില്‍ ഏതെങ്കിലും വര്‍ഗീയ, രാഷ്ട്രീയ സംഘര്‍ഷങ്ങളിലോ കൊലപാതക കേസുകളിലോ സംസ്ഥാനത്തൊരിടത്തും ഇടപെട്ടിട്ടില്ലാത്ത പി.ഡി.പി.പ്രവIര്‍ത്തകരെ ക്രമസമാധാന പ്രശ്നങ്ങളുടെ പേരില്‍ രാത്രികാലങ്ങളിൽ പോലീസ് സംഘം പ്രവര്‍ത്തകരുടെ വീടുകളില്‍ എത്തി ഭീതി സൃഷ്ടിക്കുന്നത് ദുരുദ്ദേശപരവും. അംഗീകരിക്കാൻ കഴിയുന്നതല്ലെന്നും, അനാവശ്യമായി പ്രവര്‍ത്തകരുടെ വീടുകളില്‍ പോലീസ് അന്വേഷിച്ചെത്തുന്നതും സ്റ്റേഷനുകളില്‍ വിളിച്ച് വരുത്തി ചോദ്യം ചെയ്യുന്നതും, പ്രതി ചേർത്ത് പാർട്ടിയുടെ ജനകീയ മുഖം പൊതു സമൂഹത്തിൽ വികൃതമാക്കുന്നതിനായി നടക്കുന്ന ആസൂത്രിത നീക്കങ്ങൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പി.ക്കും പരാതി നല്‍കുമെന്നും സംസ്ഥാന സെക്രട്ടറി സിയാവുദ്ദീൻ പാലക്കാട് പ്രസ്താവനയിൽ പറഞ്ഞു.