സുകുമാര്‍ കക്കാട് അനുസ്മരണവും പുസ്തകപ്രകാശനവും ഏപ്രില്‍ 23ന്

സുകുമാര്‍ കക്കാട് അനുസ്മരണവും പുസ്തകപ്രകാശനവും ഏപ്രില്‍ 23ന്

മലപ്പുറം: മലയാളത്തിലെ പ്രിയപ്പെട്ട സാഹിത്യകാരന്‍ സുകുമാര്‍ കക്കാടിന്റെ ഒന്നാം ചരമ ദിനത്തോടനുബന്ധിച്ച് നടത്തുന്ന അനുസ്മരണ സമ്മേളനവും, അദ്ദേഹത്തിന്റെ കവിതാ സമാഹാരങ്ങളിലെ അവതാരികകളും തെരഞ്ഞെടുത്ത കവിതകളും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള സുകുമാര്‍ കക്കാടിന്റെ കവിതയും ജീവിതവും എന്ന പുസ്തകത്തിന്റെ പ്രകാശനവും ഏപ്രില്‍ 23 രാവിലെ 10 മണിക്ക് കുന്നുംപുറം ജസീറ ഓഡിറ്റോറിയത്തില്‍ നടക്കും.

 പ്രതിപക്ഷ ഉപനേതാവ് ശ്രീ പി കെ കുഞ്ഞാലിക്കുട്ടി എംഎല്‍എ ചടങ്ങ് ഉദ്ഘാടനം ചെയ്യും. കഥാകൃത്ത് പി സുരേന്ദ്രന്‍ സ്മാരക പ്രഭാഷണവും, പി കെ പാറക്കടവ് പുസ്തകപ്രകാശനവും നിര്‍വഹിക്കും. 


കുന്നുംപുറത്ത് അദ്ദേഹത്തിന്റെ വസതിയില്‍ വെച്ച് ചേരന്ന സംഘാടക സമിതി യോഗത്തില്‍  സത്താര്‍ കുറ്റൂര്‍ അധ്യക്ഷത വഹിക്കുകയും ചെയര്‍മാനായി ഡോ.കെ.പി. മോഹനും കവീനറായി കെ.എം. ശാഫിയെയും ചുമതപ്പെടുത്തി. ഇക്ബാല്‍ കല്ലുങ്ങള്‍, അനൂപ്, നാഷാദ് ചുള്ളിയന്‍, ശംസു കാനാഞ്ചേരി, റഷീദലി കുുംപുറം, സുധീര്‍, കെ.പി. സുനില്‍ കക്കാട്, അജീഷ് കുണ്ടൂര്‍ തുടങ്ങിയവരും പങ്കെടുത്തു.



Previous Post Next Post
WhatsApp