മഞ്ചേരിയിൽ ബസും ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവർ മരിച്ചു

മഞ്ചേരി മരത്താണിയിൽ ബസും ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവർ മരിച്ചു. കൂട്ടിലങ്ങാടി സ്വദേശി മടകത്താടി ബാലകൃഷ്‌ണൻ (59) ആണ് മരിച്ചത്. 35 പേർക്ക് പരുക്കേറ്റു. വൈകിട്ട് നാലോടെയാണ് അപകടം.
മഞ്ചേരിയിൽ നിന്ന് നിലമ്പൂരിലേക്ക് പോവുകയായിരുന്ന ദോസ്‌ത്ത് ബസും മഞ്ചേരിയിലേക്ക് വരികയായിരുന്ന ലോറിയും കൂട്ടിയിക്കുകയായിരിന്നു.

 ലോറിക്കുള്ളില്‍ കുടുങ്ങി കിടക്കുകയായിരുന്ന ബാലകൃഷ്ണനെ നാട്ടുകാരും ഫയര്‍ ഫോഴ്‌സും ചേര്‍ന്ന് ഏറെ പണിപ്പെട്ടാണ് വണ്ടി വെട്ടിപ്പൊളിച്ചാണ് പുറത്ത് എത്തിച്ചത്. അതീവ ഗുരുതരാവസ്ഥയിലായിരുന്ന ബാലകൃഷ്ണനെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 ബസ് യാത്രക്കാരായ പത്തോളം പേര്‍ക്ക് പരുക്കേറ്റതായാണ് വിവരം. സ്വകാര്യ ബസിന്‌റെ അമിത വേഗതയാണ് അപകടകാരണം എന്നാണ് വിലയിരുത്തുന്നത്. പരുക്കേറ്റവരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Previous Post Next Post
WhatsApp