കോഴിക്കോട് | ജാനകിക്കാടിനു സമീപം വിവാഹ ഫോട്ടോഷൂട്ടിനിടെ ഒഴുക്കിൽപ്പെട്ട നവവരന്‍ മരിച്ചു.കുറ്റ്യാടി കടിയങ്ങാട് പാലേരി സ്വദേശി റജിലാലാണ് മരിച്ചത്. ഭാര്യയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറ്റ്യാടിപ്പുഴയിലാണ് ദമ്പതികൾ ഒഴുക്കിൽപ്പെട്ടത്. വിവാഹം കഴിഞ്ഞ് 2 ആഴ്ചയായിരുന്നു. ഔട്ട്ഡോർ ഷൂട്ടിങ്ങിനിടെ കാൽ തെന്നി വീണാണ് അപകടം.
കുറ്റ്യാടി ജാനകിക്കാട് പുഴയിലാണ് അപകടം സംഭവിച്ചത്. ഭാര്യയെ പരുക്കുകളോടെ രക്ഷപ്പെടുത്തുകയായിരുന്നു. ഒഴുക്കിൽപ്പെട്ട രജിലാലിനെ രക്ഷപ്പെടുത്താൻ ശ്രമിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നുവെന്നാണ് വിവരം. വളരെ പെട്ടെന്ന് വേലിയേറ്റം ഉണ്ടാകുന്ന പുഴയാണ് ജാനകിക്കാട് പുഴയെന്ന് നാട്ടുകാർ പറയുന്നു. വലിയ ചുഴികളും പുഴയിലുണ്ട്. ടൂറിസ്റ്റ് പ്രദേശമായ ഇവിടെ പ്രത്യേകിച്ച് മുന്നറിയിപ്പ് ബോർഡുകളോ അപായ സൂചനകളോ ഒന്നും തന്നെ ഇല്ലെന്ന് നേരത്തെ പരാതി ഉയർന്നിട്ടുണ്ട്. കടിയങ്ങാട് സ്വദേശിയാണ് മരിച്ച റജിലാൽ.