അപകടത്തിൽപ്പെട്ടത് വിമാനത്താവളത്തിലേക്ക് പോയവർ
ആലപ്പുഴ | ദേശീയ പാതയിൽ അമ്പലപ്പുഴയിൽ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ ഒരു കുട്ടിയുൾപ്പടെ നാലുപേർ മരിച്ചു. ഒരു സ്ത്രീയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്പലപ്പുഴയ്ക്ക് സമീപം പായൽക്കുളങ്ങരയിൽ കാറും ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം. കാറിലുണ്ടായിരുന്നവരാണ് മരിച്ച നാലുപേരും.
ഇവർ തിരുവനന്തപുരം സ്വദേശികളാണ് എന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം. എന്നാൽ ഇക്കാര്യം സ്ഥിരീതകരിച്ചിട്ടില്ല. അഞ്ചുപേരാണ് കാറിലുണ്ടായിരുന്നത്. ഇവർ വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന കാർ എതിർദിശയിൽ നിന്ന് ലോഡുമായി വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായി തകർന്നു. ഉള്ളിൽ കുടുങ്ങിക്കിടന്നവരെ ഏറെ പണിപ്പെട്ട് നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. നാലുപേരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
അമ്പലപ്പുഴ അപകടം മരിച്ചവരിൽ തിരിച്ചറിഞ്ഞവർ
തിരുവനന്തപുരം ആനാട് സ്വദേശിസുധീഷ് ലാൽ (37),മകൻ അമ്പാടി (12),ഉഴമലയ്ക്കൽ പരുത്തിക്കുഴി സ്വദേശി ഷൈജു (34).
സുധീഷ് ലാലിൻ്റെഭാര്യ ഷൈനിയാണ് ഗുരുതര പരുക്കുകളോടെ ആലപ്പുഴ വണ്ടാനം മെഡി.കോളജ് പ ആശുപത്രിയിലുള്ളത്.
ഷൈനിയെ വിദേശത്തേക്ക് യാത്ര അയക്കാൻ പോകുകയായിരുന്നു
നെടുമങ്ങാട് നിന്ന് പുലർച്ചേ ഒരു മണിയോടെ എയർ പോർട്ടിലേക്ക് യാത്ര തിരിച്ചതാണ്