ഗുണ്ടൽപേട്ടിന് സമീപം പാല് കൊണ്ടുപോകുന്ന ടാങ്കർ ലോറിയും ഗുഡ്‌സ് ജീപ്പും (KL12 N. 7291 ദോസ്ത്) തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർ മരണപ്പെട്ടു.
കമ്പളക്കാട് സ്വദേശികളാണ് മരണപ്പെട്ടതെന്നാണ് പ്രാഥമിക വിവരം.
ഗുണ്ടൽപേട്ടിൽ ഉള്ളി എടുക്കാൻ പോയ വാഹനമാണ് ഇന്ന് ഉച്ച കഴിഞ്ഞ് അപകടത്തിൽപ്പെട്ടത്. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.
പച്ചക്കറിയുമായി വരികയായിരുന്ന ഗുഡ്സ് വാഹനം കർണ്ണാടക മിൽക്ക് ടാങ്കറുമായി കൂട്ടിയിടിച്ച് മറിഞ്ഞാണ് അപകടം.
ഗുഡ്സ് വാഹനത്തിലെ ഡ്രൈവറും സഹായിയും സംഭവസ്ഥലത്തു വെച്ചുതന്നെ മരണപ്പെട്ടു.
കമ്പളക്കാട് പൂവനാരിക്കുന്ന് അബ്ദുവിന്റെ മകന്‍ അജ്മല്‍(20) ആണ് മരിച്ച ഒരാള്‍,കൂരാചുണ്ട് സ്വദേശിയുടെ പേര് വിവരം ലഭ്യമല്ല.
ഇരുവരും സഹോദരികളുടെ മക്കളാണെന്നാണ് പ്രാഥമിക വിവരം.
ഇന്ന് ഉച്ചയ്ക്ക് ശേഷം കൂത്തന്നൂരിൽ രണ്ടേകാലോടെയാണ് അപകടം. അപകടത്തിൽപെട്ട ഇരുവരെയും ആംബുലൻസ് ലഭിക്കാത്തതിനാൽ അംബാസഡർ കാറിലാണ് ഗുണ്ടൽപേട്ട ആശുപത്രിയിലേക്ക് കൊണ്ടുപോയത്.