തിരൂരങ്ങാടി നഗരസഭ;വിഷു ഈസ്റ്റർ കാർഷിക വിപണി തുടങ്ങി

തിരൂരങ്ങാടി | വിഷു ഈസ്റ്റർ കാർഷിക വിപണി 2022 ഏപ്രിൽ 13  മുതൽ 16 വരെ തിരൂരങ്ങാടി മുനിസിപ്പാലിറ്റിയും  കൃഷിഭവനും സംയുക്തമായി ഫാർമേഴ്സ് എക്കോ ഷോപ്പ്  വഴി സംഘടിപ്പിക്കുന്നു. വിപണിയുടെ ഉദ്ഘാടനം മുൻസിപ്പൽ അൽ ഡെപ്യൂട്ടി ചെയർപേഴ്സൺ  സുഹറാബി    നിർവഹിച്ചു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ അധ്യക്ഷത വഹിച്ചു.

 തിരൂരങ്ങാടി കൃഷി ഓഫീസർ  ആരുണി .പി .എസ് , കൃഷി അസിസ്റ്റൻറ് ജാഫർ ഖാൻ, കൗൺസിലർമാർ, എ ഡി സി അംഗങ്ങളും പരിപാടിയിൽ  പങ്കെടുത്തു. തിരൂരങ്ങാടി  മുൻസിപ്പൽ  പരിധിയിലെ കർഷകർ ഉത്പാദിപ്പിക്കുന്ന ചെരങ്ങ, വെള്ളരി, പടവലം, നേന്ത്രൻ എന്നിവയ്ക്കുപുറമേ പാലക്കാട് മുതലമടയിൽ നിന്നുള്ള മല്ലിക, സിന്ദൂരം , ബംഗനപള്ളി ,കെബിഎല്‍  മാമ്പഴവും  വിപണിയിൽ ലഭ്യമാണ് ആണ്.

 ആവശ്യക്കാർക്ക് പച്ചക്കറികളും മാങ്ങയും വീടുകളിൽ എത്തിച്ചു നൽകുന്നു നൽകുന്നത് ഈ വിപണിയും വിപണിയുടെ ആകർഷനമാണ് . കൂടുതൽ വിവരങ്ങൾക്ക് 9400163001 നമ്പറിൽ  ബന്ധപ്പെടാവുന്നതാണ്.
Previous Post Next Post
WhatsApp