Gunda attack; നിലമ്പൂരിൽ യുവാവിനെ വീട്ടിൽ കയറി ആക്രമിച്ചതായി പരാതി




നിലമ്പൂരിൽ യുവാവിനെ വീട്ടിൽ കയറി അക്രമിച്ചതായി പരാതി. ആക്രമണത്തിൽ ഗുരുതര പരുക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിലമ്പൂർ മുക്കട്ടയിലാണ് സംഭവം. അക്രമത്തിൽ പരുക്കേറ്റ നിലമ്പൂർ മുക്കട്ട സ്വദേശി കൈപ്പഞ്ചേരി ഷൈബിനെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.


എഴ് ആളുകൾ കൂട്ടമായെത്തി യുവാവിനെ അക്രമിച്ചെന്നാണ് പരാതി. മർദ്ദിച്ചശേഷം യുവാവിന്റെ വാഹനവുമായി അക്രമിസംഘം കടന്നു കളഞ്ഞു. വീട്ടിൽ മറ്റാരും ഇല്ലാത്ത സമയത്താണ് അക്രമം നടന്നത്. സംഭവത്തിൽ നിലമ്പൂർ പൊലീസ് യുവാവിന്റെ മൊഴിയെടുത്തു.


Previous Post Next Post
WhatsApp