ജിദ്ദ കെ.എം.സി.സി നേതാവ് നാട്ടിൽ നിര്യാതനായി

 എ.ആർ നഗർ പഞ്ചായത്ത് ജിദ്ദ കെ.എം.സി.സി മുൻ ജനറൽ സെക്രട്ടറിയും വേങ്ങര മണ്ഡലം കെ.എം.സി.സിയുടെ ഭാരവാഹിയുമായ എ.കെ റസാഖ് നാട്ടിൽ നിര്യാതനായി. ജുമുഅ നമസ്‌കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്. 

ശറഫിയ്യ സുലൈമാൻ മസ്ജിദ് ഏരിയ കെ.എം.സി.സി ജന:സെക്രട്ടറി, ഹജ്ജ് വളണ്ടിയർ വിംഗ് ക്യാപ്റ്റൻ, ജിദ്ദ സെൻട്രൽ കമ്മിറ്റി, മലപ്പുറം ജില്ലാ കമ്മിറ്റി കൗൺസിൽ മെമ്പർ, തുടങ്ങിയ നിരവധി സ്ഥാനങ്ങൾ വഹിച്ചിരുന്നു.

എ.ആർ നഗർ പഞ്ചായത്ത് മുസ്ലിം ലീഗ നേതാവും, മമ്പുറം മഹല്ല് കാരണവരുമായിരുന്ന പരേതനായ പോക്കർ ഹാജിയുടെ മകനാണ്
Previous Post Next Post
WhatsApp