കോട്ടയം | മാതാപിതാക്കള്‍ വഴക്കു പറഞ്ഞ മനോവിഷമത്തില്‍ പാമ്ബാടി കുന്നേ പാലത്ത് 12 വയസുകാരന്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി മരിച്ചു
കോട്ടയം പാമ്ബാടിയിലാണ് 12 വയസുകാരന്‍ സ്വയം പെട്രോള്‍ ഒഴിച്ച് തീകൊളുത്തി മരിച്ചത്. കോട്ടയം പാമ്ബാടി കുന്നേപ്പാലം അറയ്ക്കപറമ്ബില്‍ മാധവ് (12) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. നിസാര കാര്യത്തിന്റെ പേരില്‍ മാതാപിതാക്കളോട് പിണങ്ങി വീട്ടിലിരുന്ന പെട്രോള്‍ ദേഹത്ത് ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
80% ത്തോളം പൊള്ളലേറ്റ കുട്ടിയെ അത്യാസന നിലയില്‍ ഉടന്‍ തന്നെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പാമ്ബാടി ചെറുവള്ളിക്കാവ് ശ്രീഭദ്ര സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മാധവ്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍