തിരുരങ്ങാടി നഗരസഭ ത്വരിതഗതിയിൽ ബണ്ട്നിർമിച്ചു നല്കിയത് കർഷകർക്ക് വലിയ ആശ്വാസം

തിരുരങ്ങാടി | ബാക്കികയം  റെഗുലേറ്റർ അപ്രതീക്ഷിതമായി തുറന്നത് മൂലം കൃഷി നാശം പരിഹരിക്കാൻ നഗരസഭ സ്വീകരിച്ച നടപടിക്ക് കർഷകരുടെ പ്രശംസ, അടിയന്തര നടപടിയിലൂടെ നഗരസഭ  താൽക്കാലിക ബണ്ട് നിർമിച്ചു, വെള്ളം വയലിലേക്ക് പോവാതെ തടഞ്ഞ് നിർത്തി, ഇന്നലെ അർധരാത്രിയിലും പ്രവർത്തി ചെയ്താണ് ബണ്ട് പൂർത്തിയാക്കിയത്.

 പദ്ധതി ചെലവ് നഗരസഭ വഹിക്കും,  ഇതിലൂടെ വലിയ കൃഷി നാശമാണ് പരിഹരിച്ചത്, ബണ്ട് ഉടനടി കെട്ടിയില്ലായിരുന്നുവെങ്കിൽ വിളവെടുക്കാനായ കൃഷി വെള്ളത്തിനടിയിലാകുമായിരുന്നു, തിരുരങ്ങാടി നഗരസഭ ചെയർമാൻ കെ.പി മുഹമ്മദ് കുട്ടിയുടെ നേതൃത്വത്തിൽ ഭരണ സമിതി സ്വീകരിച്ച കൃത്യമായ ഇടപെടൽ മൂലം നിരവധി കർഷകരുടെ ആശങ്കയ്ക്ക് പരിഹാരമുണ്ടാക്കി.

വെഞ്ചാലിമുക്കം തോട്ടിൽ ഓൾഡ് കട്ടിലാണ് രണ്ട് മീറ്ററിലേറെ ഉയരത്തിൽ അടിയന്തരമായി  താൽക്കാലി തടയണ നിർമിച്ചത്,  പ്രദേശം നഗരസഭ ചെയർമാൻ കെ.പി മുഹമ്മദ് കുട്ടി, സ്ഥിര സമിതി അധ്യക്ഷ രായ ഇഖ്ബാൽ കല്ലുങ്ങൽ, സി.പി ഇസ്മായിൽ, തഹസിൽദാർ പി.ഒ സാദിഖ്, ജില്ലാ കൃഷി ഓഫീസർ ജമീല, തിരുരങ്ങാടികൃഷി ഓഫീസർ ആരുണി, ഇറിഗേഷൻ വിഭാഗം അസിഎഞ്ചിനിയർ ഷാജി, കർഷകർ എന്നിവർ  സന്ദർശിച്ച് താൽക്കാലിക പദ്ധതി തയ്യാറാക്കിയിരുന്നു, തുടർന്ന് കൃഷി ഓഫീസർക്ക് ചുമതല നൽകി, വെഞ്ചാലി പാടശേഖര ഭാരവാഹികളും നേതൃത്വം നൽകി,

 നഗരസഭയുടെ ത്വരിതഗതിയിലുള്ള നടപടി കർഷകർക്ക് ഏറെ ആശ്വാസം പകർന്നതായി വെഞ്ചാലി പാടശേഖര പ്രസിഡണ്ട് മാലിക് കുന്നത്തേരി പറഞു,
. ഓൾഡ് കട്ട് മുക്കം തോട് ഭാഗത്ത്  കൂടിയാണ് വെള്ളം വരുന്നത്,  അവിടുത്തെ ചെറിയ തടയണം പൊളിഞ്ഞു കിടക്കുകയായിരുന്നു അത് മണ്ണിട്ട് ശക്തിപ്പെടുത്തുക ആണെങ്കിൽ വെള്ളത്തിൻറെ ഒഴുക്ക് കുറച്ചു തടയാൻ സാധിക്കും എന്നാണ് കർഷകർ ചൂണ്ടിക്കാട്ടിയത്.

മണ്ണട്ടമ്പാറ ഷട്ടർ തുറക്കണം എന്നുള്ള നിർദ്ദേശം കൂടി അധികൃതരെ അറിയിച്ചിട്ടുണ്ട്

   
Previous Post Next Post
WhatsApp