തോട്ടശ്ശേരിയറ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന കാടപ്പടി പാലപ്പെട്ടി സ്വദേശി മരണപ്പെട്ടു

 കുന്നുംപുറം | വാഹനാപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കാടപ്പടി പാലപ്പെട്ടി പാവുത്തൊടിക മുസ്തഫ മരണപ്പെട്ടു. കഴിഞ്ഞ ആഴ്ച കുന്നുംപുറം തോട്ടശ്ശേരിയറയിൽ വച്ചാണ് അപകടം ഉണ്ടായത്, അദ്ദേഹം സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ ഉടനെ കോട്ടക്കൽ മിംസ് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയിൽ ആയിരുന്നെങ്കിലും മരണം സംഭവിക്കുകയായിരുന്നു.   
Previous Post Next Post
WhatsApp