Xiaomi 11 ഫോണ്‍, ലോഞ്ച് ചെയ്തു: വില, സവിശേഷതകൾ

   Xiaomi-11 സിരീസിലെ ഏറ്റവും പുതിയ മോഡലായി Xiaomi-11 Youth Vitality Edition വ്യാഴായ്ച്ച ലോഞ്ച് ചെയ്തു.  ഈ വർഷ ആരംഭത്തില്‍ ഇന്ത്യയില്‍ സിയോമി ഇറക്കിയ Xiaomi 11 Lite 5G NE റീ ബ്രാന്‍ഡാണ് ഇപ്പോള്‍ ഇറക്കിയിരിക്കുന്ന പുതിയ ഫോണ്‍.

ട്രിപ്പിൾ റിയർ ക്യാമറകളും ഹോൾ-പഞ്ച് ഡിസ്പ്ലേയുമാണ് ഇതിലുള്ളത്. Xiaomi 11 യൂത്ത് വൈറ്റാലിറ്റി പതിപ്പും ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 778G SoC ആണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.
സിയോമി ഇറക്കിയിരിക്കുന്ന ഫോണുകളില്‍ താരതമ്യനെ കനം കുറഞ്ഞതും(157gm)
കയ്യില്‍ ഒതുങ്ങുന്നതുമായ(6.81mm)5g സപ്പോര്‍ട്ടുള്ള ഫോണാണിത്.


Xiaomi 11 Youth Vitality Edition 8GB RAM + 128GB സ്റ്റോറേജിന് ഏകദേശം 23,800 രൂപയോളമാണ് വില.
8GB RAM + 256GB കപ്പാസിറ്റിയുള്ള ഫോണുകള്‍ക്ക് 27300 ഉം വില വരും എന്നാണ് കമ്പനി വൃത്തങ്ങള്‍ സൂചിപ്പിച്ചത്. നാളെ മുതല്‍(Dec-10) കറുപ്പ്, നീല, പിങ്ക്, വെള്ള നിറങ്ങളിൽ ചൈന വിപണിയില്‍ ഫോണുകള്‍ ലഭ്യമാവും എന്ന് അധികൃതര്‍ വ്യക്തമാക്കി.

  

Xiaomi-11ന്റെ സവിശേഷതകൾ

ഡ്യുവല്‍ സിമില്‍ പ്രവര്‍ത്തിക്കുന്ന സിയോമി 11 ഡിസ്പ്ലേ 20:9 ഉം, 6.55-ഇഞ്ച് ഫുൾ-HD+ (1,080x2,400 പിക്‌സലുകൾ) ടച്ച്, 2080x2,400 റസ്ല്യൂഷനും ഒക്ടാകോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 778G SoCപ്രസ്സസറും,നല്കിയിരിക്കുന്നു.
ഇനി ക്യാമറയിലേക്ക് വന്നാല്‍  ട്രിപ്പിൾ റിയർ ക്യാമറയാണുള്ളത്, അതിൽ 64 മെഗാപിക്സൽ പ്രൈമറി സെൻസറും f/1.79 ലെൻസും ഉണ്ട്. രണ്ടാമത്തെ ക്യമറ 8 മെഗാപിക്സൽ ആൾട്രാ വൈഡ് ഷൂട്ടറും,മൂന്നാമത്തേത് 5 മെഗാപിക്സൽ മാക്രോ ഷൂട്ടറും ആണ് ഇതിന്റ റിയര്‍ ക്യാമറ സെറ്റപ്പ്.

  സെല്‍ഫി\വീഡിയോ ചാറ്റുകള്‍ക്കായി 20 മെഗാപിക്സലിന്റ ക്യാമറ തന്നെ ഉള്‍പ്പെടുത്തിയിട്ടുണ്ട് സിയോമി.
Xiaomi 11  128GB, 256GB ഇന്റേണൽ സ്റ്റോറേജ് ഫീച്ചറുകൾ. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 5G , 4G LTE, Wi-Fi 6, ബ്ലൂടൂത്ത് v5.2, GPS/ A-GPS/ NavIC, ഇൻഫ്രാറെഡ് (IR), ഒരു USB ടൈപ്പ്-C പോർട്ട് എന്നിവയുണ്ട്. ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ്, ഗൈറോസ്കോപ്പ്, മാഗ്നെറ്റോമീറ്റർ, പ്രോക്സിമിറ്റി സെൻസർ എന്നിവയാണുള്ളത്.
33W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന Xiaomi 11 യൂത്ത് വൈറ്റാലിറ്റി പതിപ്പിൽ 4,250mAh ബാറ്ററിയാണ് Xiaomi നൽകിയിരിക്കുന്നത്.

Previous Post Next Post
WhatsApp