📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

സംസ്ഥാന സെക്രട്ടറിക്കെതിരായ ആര്‍എസ്എസ് അക്രമത്തില്‍ എസ്ഡിപിഐ പ്രതിഷേധിച്ചു

📢 Published: IST 🔄 Updated: IST
 തിരുവനന്തപുരം | എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെതിരായ ആര്‍എസ്എസ് വധശ്രമത്തില്‍ എസ്ഡിപിഐ സംസ്ഥാന  പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി ശക്തമായ പ്രിതഷേധം രേഖപ്പെടുത്തി. ആലപ്പുഴ മണ്ണഞ്ചേരിയില്‍ വച്ചു ഷാനെതിരേ  ആസൂത്രിതമായ വധശ്രമമാണ് നടന്നിരിക്കുന്നത്. ഇരുട്ടിന്റെ മറവില്‍ ആര്‍എസ്എസ് നടത്തുന്ന ഭീകരാക്രമണങ്ങള്‍ നാടിന്റെ സമാധാനത്തിന് ഭീഷണിയാണ്.

 ആര്‍എസ്എസ് തീക്കൊള്ളി കൊണ്ട് തലചൊറിയുകയാണ്. കഴിഞ്ഞ കുറേ നാളുകളായി സംസ്ഥാനത്ത് കലാപം സൃഷ്ടിക്കുന്നതിന് ആസൂത്രിത ശ്രമമാണ്  സംഘപരിവാരം നടത്തിക്കൊണ്ടിരിക്കുന്നത്. ആക്രമണത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും മൂവാറ്റുപുഴ അഷ്‌റഫ് മൗലവി പറഞ്ഞു.

Join WhatsApp Group Send News / Ads