ബസും ബൈക്കും കൂട്ടി ഇടിച്ച് ഒരാള്‍ മരിച്ചു ; ഒരാളുടെ നില ഗുരുതരം

 കോഴിക്കോട്​ | നഗരത്തിൽ ബസും ബൈക്കും കൂട്ടിയിടിച്ച്​ യുവാവ്​ മരിച്ചു. ഒരാൾക്ക്​ പരിക്കേറ്റു. പുറക്കാട്ടിരി പാലോറമല സ്വദേശി ലളിതാലയത്തിൽ ഷാജിയുടെ മകൻ മണികണ്ഠൻ (19) ആണ്​ മരിച്ചത്​. ഒപ്പമുണ്ടായിരുന്ന പുറക്കാട്ടിരി പാലോറമല സ്വദേശി ചുനയിൽ സുധീഷിന്‍റെ മകൻ നിധിനാണ്​ പരിക്കേറ്റ്​ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്​.

കണ്ണൂർ റോഡിൽ വെസ്റ്റ്​ഹിൽ സെന്‍റ് ​മൈക്കിൾസ്​ സ്കൂളിന്​ സമീപം വ്യാഴാഴ്ച രാവിലെ ഒമ്പതോടെയാണ്​ അപകടം. കോഴിക്കോടുനിന്ന്​ കണ്ണൂരിലേക്ക്​ പോവുകയായിരുന്ന ബസും എതിർ ദിശയിൽ വന്ന ബൈക്കുമാണ്​ കൂട്ടിയിടിച്ചത്​. ബസ്​ അമിത വേഗതയിലായിരുന്നുവെന്ന്​​ ദൃക്​​സാക്ഷികൾ പറഞ്ഞു. ബൈക്ക്​ പൂർണ്ണമായും ബസിനടിയിലായി​. ഗുരുതര പരിക്കേറ്റ മണികണ്​ഠൻ ആശുപത്രി​യിലേക്കുള്ള വഴിമ​ധ്യേയാണ്​ മരിച്ചത്​. മൃതദേഹം മെഡിക്കൽ കോളജ്​ മോർച്ചറിയിലേക്ക്​ മാറ്റി. നടക്കാവ്​ പൊലീസ്​ കേസെടുത്തു.

ഇന്ന് രാവിലെ 8.45 ഓടെ വെസ്റ്റ് ഹില്‍ സെന്റ് മൈക്കിള്‍സ് സ്‌കൂളിന് മുന്‍വശത്താണ് അപകടം. കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന ബസ്സും നഗരത്തിലേക്ക് വരികയായിരുന്ന ഡ്യൂക്കിന്റെ പുതിയ മോഡല്‍ ബൈക്കുമാണ് കൂട്ടിയിടിച്ചത്. അമിത വേഗതയിലെത്തിയ ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ ബൈക്ക് പൂര്‍ണമായും ബസ്സിനുള്ളിലായി. നാട്ടുകാര്‍ എത്തി അപകടത്തില്‍ പെട്ടവരെ വലിച്ചെടുക്കുകയായിരുന്നു. പരിക്കേറ്റവരെ ഉടന്‍ മെഡിക്കല്‍ കോളജ്ആശുപത്രിയിലെത്തിച്ചെങ്കിലും ഒരാള്‍ മരണപ്പെടുകയായിരുന്നു.
Previous Post Next Post
WhatsApp