74-ാമത് ലോക മനുഷ്യവകാശ ദിനാചരണം ,സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം വക്കം മൗലവി ഫൗണ്ടേഷനില്‍ നടന്നു.

 തിരുവനന്തപുരം | സോസൈറ്റി ഫോര്‍ പീപ്പിള്‍സ് റൈറ്റ്,സ്റ്റേറ്റ് കമ്മറ്റി സംഘടിപ്പിച്ച ദിനാചരണം, അഡീഷണല്‍ അഡ്വാക്കേറ്റ് ജനറല്‍  കെ പി ജയചന്ദ്രന്‍ നിര്‍വഹിച്ചു.

ചടങ്ങില്‍ എം വിന്‍സെന്റ് എം എല്‍ എ,നൂറുല്‍ ഇസ്ലാം യൂണിവേഴ്സിറ്റി ചാന്‍സ്‌ലര്‍ എം എസ് ഫൈസല്‍ ഖാന്‍,കോണ്‍കോര്‍ഡിയ യൂണിവേഴ്സിറ്റി വൈസ് ചാന്‍സ്‌ലര്‍-റവറന്റ് ഡോക്ടര്‍ സി ഒ തോമസ്,മേജര്‍ ആര്‍ച്ച് ബിഷപ്പ് -മോസ്റ്റ് റവറന്റ് അഡ്വാക്കേറ്റ് റോബിന്‍സണ്‍ ഡേവിഡ് ലൂതര്‍,പാളയം ഇമാം വി പി സുഹൈല്‍ മൗലവി,ഏകലവ്യ ആശ്രമം ചെയര്‍മാന്‍ സ്വാമി അശ്വാതി തിരുന്നാള്‍,കേന്ദ്ര സാഹിത്യ അക്കാദമി ഉപദേശക സമിതി അംഗം ഡോക്ടര്‍ കായംകുളം യൂനുസ് തുടങ്ങിയവര്‍ സംബന്ധിച്ചു.

വീഡിയോ വാര്‍ത്തകള്‍ക്കായി https://youtu.be/XMgYucRmg6c

സോസൈറ്റി ഫോര്‍ പീപ്പിള്‍സ് റൈറ്റ്സ്,സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി ഫസല്‍ ടി ഇബ്രാഹീം സ്വാഗതം പറഞ്ഞ ചടങ്ങില്‍  ചെയര്‍മാന്‍ എം എം സഫര്‍ അധ്യക്ഷനായി.ഹെലികോപ്ടര്‍ അപകടത്തില്‍ മരണമടഞ്ഞ സര്‍വ്വ സൈനാധിപനും സഹപ്രവര്‍ത്തകര്‍ക്കും പുഷ്പാര്‍ച്ചനയും മൗന പ്രാര്‍ത്ഥനയും കഴിഞ്ഞാണ് യോഗ പരിപാടികള്‍ തുടങ്ങിയത്.

മനുഷ്യവകാശ പ്രവര്‍ത്തനം എന്ത്,എങ്ങിനെ?
സ്ത്രീ സുരക്ഷയും മനുഷ്യവകാശവും,
മനുഷ്യവകാശത്തിനായി യുവ ജനത ജാഗ്രതയോടെ,
തുടങ്ങിയ വിഷയങ്ങളില്‍ SFPR ചര്‍ച്ചയും സംഘടിപ്പിച്ചിരുന്നു.

SFPR സ്റ്റേറ്റ് പ്രസിഡന്റ് ഡോക്ടര്‍ പി ജയദേവന്‍ നായര്‍,വര്‍ക്കിംഗ് പ്രസിഡണ്ട് വി എസ് പ്രദീപ്,ട്രഷറര്‍ അജിത കുമാരി,വൈസ് പ്രസിഡന്റ് ജിജി കാട്‌വെട്ടൂര്‍,സെക്രട്ടറി സി വേണുഗോപാല്‍,കോര്‍ഡിനേറ്റര്‍ ജലജ ചന്ദ്രന്‍,ജില്ലാ ഭാരവാഹികളായ, അല്‍ത്താഫ് ഷംസുദ്ധീന്‍ കോട്ടയം,പ്രമോദ് കരിയാട്ട് തൃശൂര്‍,കെ കെ യൂനുസ് മലപ്പുറം,കടുവാറ്റൂര്‍ ജിജി ആലപ്പുഴ,ഷാഹുല്‍ ഹമീദ് ഇടുക്കി, ബിജി വള്ളംകുള്ളം പത്തനംതിട്ട, ഷമാസ് വയനാട് തുടങ്ങിയവര്‍ ചര്‍ച്ചകള്‍ക്ക്  നേതൃത്വം നല്കി.

സംസ്ഥാന തലത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കാഴ്ച്ച വെച്ചവരെയും മറ്റും ചടങ്ങില്‍ ആദരിച്ചു.
ചെയര്‍മാന്‍ എം എം സഫര്‍ സാധാരണ ജനങ്ങളിലേക്ക് മനുഷ്യവകാശത്തിന്റ നിയമ വശങ്ങള്‍ എത്തിക്കേണ്ടതിന്റ പ്രധാന്യം ചൂണ്ടി കാണിച്ചു.

Previous Post Next Post
WhatsApp