തൃശൂർ | പൂങ്കുന്നം MLA റോഡിലുള്ള കനാലിൽ നിന്നും ഇന്നലെയാണ് നവജാത ശിശുവിൻ്റെ മൃതദേഹം കണ്ടെത്തിയത്. CCTV ദൃശ്യങ്ങൾ പരിശോധിച്ചതിൽ രണ്ടുപേർ ചാക്കുമായി ബൈക്കിൽ പോകുന്ന ദൃശ്യങ്ങൾ ലഭിച്ചു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തൃശൂർ വരടിയം സ്വദേശികളായ മേഘ (22), കാമുകൻ ഇമ്മാനുവൽ (25) ഇവരുടെ സുഹൃത്ത് എന്നിവരെ പോലീസ് പിടികൂടിയത്. അവിവാഹിതയായ യുവതി ഗർഭിണിയായതും വീട്ടിൽ പ്രസവിച്ചതും യുവതിയുടെ വീട്ടുകാർ അറിഞ്ഞില്ലെന്നും പോലീസ് പറഞ്ഞു.
കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ ശേഷം കനാലിൽ ഉപേക്ഷിച്ചതാണെന്നും പോലീസ് പറഞ്ഞു. മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഇന്നലെ രാവിലെ പത്ത് മണിയോടുകൂടിയാണ് പൂങ്കുന്നത്തിന് സമീപമുള്ള കനാലില്‍ നിന്ന് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.
മൂന്ന് ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചിരുന്നു. വാഹനത്തില്‍ പോയ രണ്ട് യുവാക്കളുടെ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് തൃശൂര്‍ സ്വദേശിയായ ഇമ്മാനുവലും സുഹൃത്തുമാണ് വാഹനത്തില്‍ പോയതെന്ന് കണ്ടെത്തിയത്.
സംശയം തോന്നി കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് ഇമ്മാനുവലും, തൃശൂര്‍ സ്വദേശിയായ മേഘയും പ്രണയത്തിലായിരുന്നെന്ന് മനസിലായത്. ചോദ്യം ചെയ്തതോടെ പ്രതികള്‍ കുറ്റം സമ്മതിച്ചു. ശനിയാഴ്ചയാണ് യുവതി പ്രസവിച്ചത്. കുഞ്ഞ് കരയാതിരിക്കാന്‍ ഉടന്‍ ബക്കറ്റില്‍ മുക്കിക്കൊന്നു. ഒരു ദിവസം മുഴുവന്‍ മൃതദേഹം കട്ടിലിനടിയില്‍ ഒളിപ്പിച്ചുവച്ചു. പിറ്റേന്ന് ഇത് ഇമ്മാനുവലിന് കൈമാറുകയായിരുന്നുവെന്ന് മേഘ പൊലീസിനോട് പ റഞ്ഞു.