തിരൂരങ്ങാടി | ചുള്ളിപ്പാറ സ്വാദേശി.തന്റ ശരീരിക പരിമിതികളെ മറി കടന്ന് 2019 ലെ ശാസ്ത്ര മേളയിലല്‍
കോക്കനട്ട് ആന്റീ ക്രാഫ്റ്റിലെ ജേതാവ് കൂടിയാണ് പരപ്പനങ്ങാടി ബധിര വിദ്യാലയത്തിലെ 7-ാം ക്ലാസ് വിദ്യാർത്ഥിയായ ഈ കൊച്ചു മിടുക്കന്‍.
ചുള്ളിപ്പാറ സ്വാദേശിയായ ശിഹാബ്-ആയിഷ ദമ്പതികളുടെ രണ്ട് മക്കളില്‍ മൂത്തവനായ തന്‍വീര്‍ ജനിച്ച് 9 മാസങ്ങള്‍ക്ക് ശേഷമാണ് കുഞ്ഞിന് കേള്‍വി കുറവുണ്ടെന്ന് മനസിലാക്കുന്നത്.
രണ്ട് വയസ്സു മുതല്‍ അഞ്ചര വയസ്സുവരെയുള്ള മൂന്നര വര്‍ഷത്തോളം *മൈസൂര്‍ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യുട്ടോഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗില്‍ സ്പീച്ച് തെറാപ്പി ചെയ്തിരുന്നു.
പിന്നീട് നാട്ടില്‍ പ്രീ പ്രൈമറിക്ക് കുണ്ടൂര്‍ മര്‍കസിലും , 1 മുതല്‍ 4 വരെ വീടിനടുത്തുള്ള LP സ്കൂളിലും പഠിച്ച തന്‍വീര്‍ 5-ാം ക്ലാസു മുതല്‍ പരപ്പനങ്ങാടി ബധിര വിദ്യാലയത്തിലാണ് പഠിക്കുന്നത്.
തന്‍വീര്‍ കുട്ടി ആയിരിക്കുമ്പോള്‍ തന്നെ ചിത്രം വരയില്‍ താത്പര്യം കാണിക്കുന്നത് ശ്രദ്ധയില്‍ പെട്ട രക്ഷിതാക്കള്‍ അവന് നല്ലത് പോലെ പ്രോത്സാഹനം നല്കി കുടെ നിര്‍ത്തി.ഇപ്പോള്‍ ചിത്ര രചനയുടെ സാങ്കേതിക വശങ്ങള്‍ മനസിലാക്കുന്നതിന് വെണ്ടി ചെമ്മാട് പ്രതിഭാ ഡ്രോയിംഗ് സ്കൂളില്‍ ചേര്‍ത്തിട്ടുണ്ട് തന്‍വീറിനെ.
ചിത്ര രചനയോടൊപ്പം തന്നെ ആന്റി ക്രാഫ്റ്റ് ,മിനിയേച്ചര്‍ തുടങ്ങിയവയിലും തന്റ കഴിവ് തെളിയിച്ചിട്ടുണ്ട് ഈ മിടുക്കന്‍.
തെര്‍മ്മോകോളില്‍ തന്റ വീടിന്റ പകര്‍പ്പ് അതേ പോലെ നിര്‍മ്മിച്ചതും ബാംബൂ സ്റ്റിക്കിലെയും കോക്കനട്ട് ഷെല്ലിലെയും നിര്‍മ്മിതികള്‍ കാണുമ്പോള്‍ ഏവരിലും ആശ്ചര്യം ഉണ്ടാക്കുക തന്നെ ചെയ്യും.
തന്റ മകന്റ ശാരീരിക പരിമിതികള്‍ക്കുള്ളില്‍ നിന്ന് അവനെ ഇത്തരത്തില്‍ മാറ്റി എടുത്ത അ പിതാവിന്റ വാക്കുകളിലേക്ക്....
ശാരീരിക പരിമിതികളും വൈകല്യങ്ങളും നിറഞ്ഞ ഓരോ കുട്ടികളെയും സൂക്ഷ്മമായി പരിശോധിച്ച് അവരില്‍ ഒളിഞ്ഞിരിക്കുന്ന പ്രതിഭയെ പുറത്ത് കൊണ്ടു വരാന്‍ സാധിച്ചാല്‍ തന്നെ അവര്‍ അ പരിമിധി എല്ലാം മറി കടന്ന് ജീവിത വഴിയില്‍ തിരിച്ചെത്താന്‍ സഹായകമാവും