ഊരകം മർക്കസുൽ ഉലും ഹയർ സെക്കന്ററി സ്കൂൾ അറബിക് ദിനാചരണം സംഘടിപ്പിച്ചു

 വേങ്ങര | ലോക അറബി ഭാഷ ദിനത്തിന്റെ ഭാഗമായി ഊരകം മർക്കസുൽ ഉലും ഹയർ സെക്കന്ററി സ്കൂൾ അറബിക് വിഭാഗം, അറബിക് ദിനാചരണം സംഘടിപ്പിച്ചു.മലബാർ അഡ്വാൻസ്ഡ് സ്റ്റഡീസ് കോളേജ് പ്രിൻസിപ്പാൾ ഡോക്ടർ  യു.സൈതലവി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പാൾ കെ.കെ.മുഹമ്മദ് കോയ തങ്ങൾ അദ്ധ്യക്ഷനായി. ഫാറൂഖ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോക്ടർ യു.പി.ആബിദ് മുഖ്യ പ്രഭാഷണം നടത്തി.

സ്കൂൾ ഹെഡ്മാസ്റ്റർ കെ.അബ്ദുറഷീദ് മാസ്റ്റർ, മാനേജ്മെന്റ് പ്രതിനിധി കെ.കെ.അലി അക്ബർ തങ്ങൾ, കെ.മുഹമ്മദ് മാസ്റ്റർ, ഇ.പി.മുനീർ മാസ്റ്റർ, ഒ.പി. ഇബ്റാഹീം മാസ്റ്റർ, ബഷീർ ചിത്രകൂടം, പി.കെ.നൗഫൽ മാസ്റ്റർ, ഫൗസിയ ടീച്ചർ, ഇ.നയീം മാസ്റ്റർ, കെ.ടി.ഹംസ മാസ്റ്റർറാഷിദ്, മുഹ്സിന, ഫാത്തിമ ഷറി എന്നിവർ പ്രസംഗിച്ചു.
മാലിക്ക് ദീനാറിന്റെ കേരള ആഗമനത്തെ ആസ്പതമാക്കി തയ്യാറാക്കിയ പായക്കപ്പൽ ശ്രദ്ധേയമായി.

Previous Post Next Post
WhatsApp