കരുമ്പില്‍ | കെ എം സി സി കരുമ്പിൽ പ്രവാസി കൂട്ടായ്മ മെമ്പർമാർ അവരുടെ കുടുംബാംഗങ്ങൾക്ക് വേണ്ടി രൂപീകരിച്ച വനിതാ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ വനിതാ സംഗമം സംഘടിപ്പിച്ചു .
സ്ത്രീ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ
സംഗമം തിരുരങ്ങാടി മുനിസിപ്പാലിറ്റി വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന്‍ ഇഖ്‌ബാൽ കല്ലുങ്ങൽ ഉൽഘാടനം ചെയ്തു.
കരുമ്പിൽ കെ എം സി സി
പ്രസിഡന്റ് കെ കെ ഹംസക്കോയ അദ്ധ്യക്ഷത വഹിച്ചു . എ കെ മുസ്തഫ തിരുരങ്ങാടി മുഖ്യ പ്രഭാഷണം നടത്തി .
കൗൺസിലർ പൂങ്ങാടൻ ഫാത്തിമ , മുൻ കൗൺസിലർ ഖദീജ എന്നിവർ പ്രസംഗിച്ചു .
സുബൈദ ഹംസ , ജമീല റസാഖ് , സുഹ്‌റ സിദ്ദീഖ് , സുഹ്‌റ യാഹ്‌ഖൂബ് ,നൗഫീന ചാലിലകത്ത് , സുഹ്‌റ കരുമ്പിൽ , ഖദീജ യൂസഫ്, സുഫൈല കലാം , ലൈല അഷ്‌റഫ് , മുംതാസ് അഷ്‌റഫ് , സുമയ്യ , ഖൈറുന്നീസ , ജംഷീറ , നജ്മുന്നീസ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി .
ഫെബിൻഷാ ഫിറോസ് മോഡറേറ്ററായിരുന്നു . യാഹ്‌ഖൂബ് കൊടപ്പന സ്വാഗതവും എം ടി ഹംസ നന്ദിയും പറഞ്ഞു