ചണ്ഡീഗഢില്‍ കന്നിയങ്കത്തില്‍ മിന്നുംപ്രകടനവുമായി ആം ആദ്മി പാര്‍ട്ടി

   കോണ്‍ഗ്രസ് സീറ്റ് 4ല്‍ നിന്ന് 8 ആയി ഉയര്‍ത്തി

പഞ്ചാബ് | ചണ്ഡീഗഢ് മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ നിലവിലെ ഭരണകക്ഷിയായ ബി.ജെ.പിക്ക് തിരിച്ചടി. മുനിസിപ്പൽ തിരഞ്ഞെടുപ്പിലെ തങ്ങളുടെ കന്നിയങ്കത്തിൽ ആം ആദ്മി പാർട്ടി അധികാരത്തോടടുക്കുന്നു. ആകെയുള്ള 35 സീറ്റുകളിൽ 31 എണ്ണത്തിലെ ഫലം പുറത്തുവന്നപ്പോൾ എ.എ.പി. 14 സീറ്റുകളിൽ ജയിച്ചിട്ടുണ്ട്. ബി.ജെ.പി. 12 സീറ്റുകളിലും കോൺഗ്രസ് 8 ജയിച്ചു. ശിരോമണി അകാലിദൾ ഒരിടത്തും ജയിച്ചു.

ബിജെപിയുടെ മുൻ മേയർമാരായ രവികാന്ത് ശർമ്മയും ദവേഷ് മൗദ്ഗിലും പരാജയപ്പെട്ടു. ചണ്ഡീഗഢ് മുനിസിപ്പൽ കോർപ്പറേഷന്റെ നിലവിലെ ഭരണം ബി.ജെ.പിക്കായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 20 സീറ്റുകൾ നേടിയാണ് ബി.ജെ.പി. അധികാരം പിടിച്ചത്. കോൺഗ്രസിനു അഞ്ചും ശിരോമണി അകാലിദളിന് ഒരു കൗൺസിലറും ഉണ്ടായിരുന്നു.

വലിയ തിരിച്ചടിയാണ്  ചണ്ഡീഗഡിൽ ബിജെപിക്കേറ്റത്. ബിജെപിയുടെ പ്രമുഖ സ്ഥാനാർത്ഥികളെല്ലാം പരാജയപ്പെട്ടു. നിലവിലെ മേയര്‍ ബിജെപിയുടെ രവികാന്ത് ശര്‍മ്മയെ ആംആദ്മി പാര്‍ട്ടിയുടെ ദമന്‍ പ്രീത് സിംഗാണ് തോല്‍പിച്ചത്. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന്   മുന്നോടിയായിട്ടുള്ള ട്രെയിലറാണ് ചണ്ഡീഗഢ്  കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പിലെ വിജയമെന്നും നിയമസഭാ തെരഞ്ഞെടുപ്പിലും ഇത് ആവർത്തിക്കുമെന്നും ആം ആദ്മി പാര്‍ട്ടിയും പ്രതികരിച്ചു. 

Previous Post Next Post
WhatsApp