സംഗീത സംവിധായകന്‍ കൈതപ്രം വിശ്വനാഥന്‍ അന്തരിച്ചു; വിടവാങ്ങിയത് കളിയാട്ടം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംഗീതകാരന്‍

  കോഴിക്കോട് | സംഗീതസംവിധായകനും ഗായകനുമായ കൈതപ്രം വിശ്വനാഥന്‍ (58) അന്തരിച്ചു. കുറച്ചു നാളുകളായ കോഴിക്കോട് എംവിആര്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയിലായിരുന്നു.
ഇരുപതിലേറെ ചിത്രങ്ങള്‍ക്കു സംഗീതസംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. സംഗീത സംവിധായകനും ഗാനരചയിതാവുമായ കൈതപ്രം ദാമോദരന്‍ നമ്ബൂതിരിയുടെ സഹോദരനാണ്.

പരേതരായ കണ്ണാടി കേശവന്‍ നമ്ബൂതിരിയുടെയും അദിതി അന്തര്‍ജനത്തിന്റെയും മകനായി കണ്ണൂര്‍ ജില്ലയിലെ കൈതപ്രം ഗ്രാമത്തിലാണ് ജനനം. തിരുവനന്തപുരം സംഗീത കോളജിലായിരുന്നു പഠനം. ജയരാജിന്റെ കളിയാട്ടത്തിലാണ് ആദ്യമായി സംഗീതസംവിധാനം നിര്‍വഹിച്ചത്. കണ്ണകി, തിളക്കം മുതലായവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍. മികച്ച പശ്ചാത്തല സംഗീതത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം കരസ്ഥമാക്കിയിട്ടുണ്ട്.
Previous Post Next Post
WhatsApp