പി ഡി പി തിരൂരങ്ങാടി മുന്‍സിപ്പല്‍ പ്രസിഡന്റായി യാസിൻ തിരുരങ്ങാടിയെ വീണ്ടും തിരഞ്ഞെടുത്തു

തിരൂരങ്ങാടി |നാടുകാണി- പരപ്പനങ്ങാടി പാത ഉൾപ്പടെ നിരവധി ജനകീയ വിഷയങ്ങളിൽ ശക്തമായ ഇടപെടൽ നടത്തുന്ന യാസിൻ തിരൂരങ്ങാടിയെ, പിഡിപി തിരുരങ്ങാടി മുൻസിപ്പൽ ജനറൽ കൺവെൻഷൻ എതിരില്ലാതെ തെരഞ്ഞെടുത്തു.മറ്റ് ഭാരവാഹികളെയും  
ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുത്തു.

സെക്രട്ടറിയായി നാസർ പതിനാറുങ്ങൽ,
ട്രഷറർ നജീബ് പാറപ്പുറം,വൈസ് പ്രസിഡന്റുമാരായി  മുക്താർ ചെമ്മാട്, ശംസു കക്കാട്,ജോയിന്റ് സെക്രട്ടിമാരായി
മജീദ് ചുള്ളിപ്പാറ,സാബിത്ത് കരിമ്പിൽ എന്നിവരെയാണ് പ്രവർത്തകർ തെരഞ്ഞടുത്തത്.

സംസ്ഥാന ജനറൽ സെക്രട്ടറി ഇബ്രാഹിം, തിരുരങ്ങാടി മണ്ഡലം പ്രസിഡന്റ് സകീർ പരപ്പനങ്ങാടി, സെക്രട്ടറി സലാം തങ്ങൾ,  റഹിം ബാബു  എന്നിവർ ഭാരവാഹി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

തുടർന്ന് നടന്ന യോഗത്തിൽ മുജീബ്‌ പുളിക്കലകത്ത്, ഇല്യാസ് തിരുരങ്ങാടി, സമദ് പാറപ്പുറം,  ഷഫീഖ് പാലുക്കിൽ, അബ്ദു ചെമ്മാട്,അബ്ദു കക്കാട് എന്നിവർ പ്രസംഗിച്ചു.  ഇബ്രാഹിം  സി കെ നഗർ സ്വാഗതവും ഫൈസൽ ചുള്ളിപ്പാറ നന്ദിയും പറഞ്ഞു.
Previous Post Next Post
WhatsApp