തിരൂർ | ഭിന്നശേഷിയുള്ള വ്യക്തി കളുടെ ക്ഷേമവും പുനരധിവാസവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന "വരം'' കൂട്ടായ്മ നടത്തുന്ന എട്ടാമ ത് സംസ്ഥാനതല ഭിന്നശേഷിസംഗമം ശനിയാഴ്ച തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സർവകലാശാലയി ൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. മലയാള സർവകലാശാല എൻ.എസ്.എസ് യൂനിറ്റും സ്നേഹതീരം വളന്റിയര്‍ വിങ്ങുമായി സഹകരിച്ചാണ് ഇത്തവണ പരി പാടി സംഘടിപ്പിക്കുന്നത്.
സം സ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി മുൻകൂട്ടി രജിസ്റ്റർ ചെയ്ത ഭിന്നശേഷിയുള്ള 300 പേർ അടക്കം 500പേർ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിവിധ സെ ഷനുകളിലായി പങ്കെടുക്കും.
രാവിലെ 9.30ന് കായിക മന്ത്രി വി. അബ്ദുറഹ്മാൻ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യും. കു റുക്കോളി മൊയ്തീൻ എം.എൽ. എ അധ്യക്ഷനാകും. സംസ്ഥാന ആരോഗ്യവകുപ്പ് ഡയക്ടർ ഡോ. വി.ആർ. രാജു വിശിഷ്ടാതിഥിയാകും. ഭിന്നശേഷിക്കാർക്കിടയിൽ സംസ്ഥാനതലത്തിൽ നടത്തിയ സാഹിത്യമത്സരത്തിലെ വിജയി കൾക്കുള്ള പുരസ്കാരം മലയാള സർവകലാശാല രജിസ്ട്രാർ ഇൻ ചാർജ് ഡോ. പി.എം. റജിമാൻ സമ്മാനിക്കും.
ഉച്ചക്ക് 1.30ന് നടക്കുന്ന വരം പുരസ്കാരദാന ചടങ്ങും പവർ വീൽ ചെയർ വിതരണവും ഉന്ന ത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിക്കും. സർവകലാശാല വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോൾ അധ്യക്ഷ നാകും. മലപ്പുറം ജില്ല പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ വിശിഷ്ടാതിഥിയാകും. വരം പുരസ്കാരം കെ.വി. റാബിയക്ക് സമ്മാനിക്കും.
തുടർന്ന് നടക്കുന്ന സ ഹൃദയസംഗമം ഇ.ടി. മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്യും. സ്പെഷൽ സ്കൂൾ, ബി.ആർ.സി കളിലെ തെരഞ്ഞെടുക്കപ്പെട്ട വി ദ്യാർഥികളുടെ കലാപരിപാടികൾ അരങ്ങേറും. വൈകീട്ട് 'സ്നേഹ സംഗീതം, കേരള ഫോക്ലോർ അക്കാദമി അംഗം ഫിറോസ് ബാബു ഉദ്ഘാടനം ചെയ്യും. വിവിധ പരിപാടികളിൽ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, ഭിന്നശേഷിരംഗത്തെ വിവിധസംഘടന പ്രതിനിധി കൾ തുടങ്ങിയവർ പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ സംഘാടകരായ ഡോ:രാജീവ് മേനോന്‍,ഡോ: ജാവേദ് അനീഷ്,മുജീബ് താനാളൂര്‍,ഡോ: ടി സുന്ദര്‍ രാജ്,ഡോ: എം റാഷിജ്,നാസര്‍ കുറ്റൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.