തിരൂരങ്ങാടി | പതിറ്റാണ്ടുകള്‍ക്ക് ശേഷം തിരൂരങ്ങാടി മണ്ഡലത്തിലെ സുപ്രധാന പാതയായ പരപ്പനങ്ങാടി-തിരൂരങ്ങാടി പാതയിലുടെ നാടുകാണി വരെ നീളുന്ന പാത വികസനം , തിരുരങ്ങാടിയിലെ അശാസ്ത്രീയ നിർമാണം കണ്ടിട്ടും കാണാതെ പോകുന്ന ഭരണപക്ഷവും പ്രതിപക്ഷവും തിരുരങ്ങാടിയിലെ ജനങ്ങളെ ഒരിക്കൽ കുടി വിഡ്ഢികൾ ആക്കിയിരിക്കുകയാണന്ന് പി ഡി പി സംസ്ഥാന ജനറൽ സെക്രട്ടറി ഇബ്രാഹിം തിരുരങ്ങാടി.
പി ഡി പി തിരുരങ്ങാടി മുൻസിപ്പൽ കൗൺസിൽ ഉൽഘടനം ചെയ്ത് സംസാരിക്കുയായിരുന്നു അദ്ദേഹം.വീതികൂട്ടാതെയും കാലിയായി നിൽക്കുന്ന ഇലക്ട്രിക്ക് പോസ്റ്റുകൾ തൽസ്ഥാനത്ത് തന്നെ നിർത്തി, കുഴി അടക്കൽ യജ്ഞം മാത്രമായി ഈ പദ്ധതി ഒതുങ്ങുന്ന
തായും, ഈ വിഷയത്തിൽ
പരസ്പരം വിഴുപ്പലക്കുന്ന മുന്നണികൾ രണ്ട് വരി പ്രസ്താവനപോലും നടത്താൻ തയ്യാറാവാത്തതും സംശയമുളവാക്കുന്നു.
അപാകത ചുണ്ടി കാണിക്കുന്നവരെ പോലീസിനെ കാണിച്ചു ഭീഷണി മുഴക്കുന്ന രീതിയാണ് ഇന്ന് കണ്ട് കൊണ്ടിരിക്കുന്നത് എന്നും, ഈ വിഷയത്തിൽ സമരത്തിനിറങ്ങിയ സമരസമിതിക്ക്, പി ഡി പി പൂർണ പിന്തുണ നൽകുമെന്നും,ഇക്കാര്യത്തിൽ കക്ഷിരാഷ്ട്രീയ ഭേതമന്യേ ബഹുജനങ്ങൾ പ്രതിഷേധിക്കണമെന്നും അദ്ദേഹം കുട്ടി ചേർത്തു.
യാസിൻ തിരുരങ്ങാടിയുടെ അധ്യക്ഷതയിൽ, സലാം തങ്ങൾ ചെട്ടിപടി, റഹിം ബാബു, സൈദലവി കെ ടി, നാസർ പതിനാറുങ്ങൽ, അസൈൻ പാപ്പാത്തി. എന്നിവർ പ്രസംഗിച്ചു. മുക്താർ ചെമ്മാട് സ്വാഗതവും, ഫൈസൽ ചുള്ളിപ്പാറ നന്ദിയും പറഞ്ഞു.