മലപ്പുറം | രാത്രി പട്രോളിംഗ് നടത്തിയ പോലീസ് ഉദ്യോഗസ്ഥന്റെ കൈ തല്ലിയൊടിച്ചയാള്‍ അറസ്റ്റില്‍. മലപ്പുറം മഞ്ചേരിയിലാണ് സംഭവം. പാണ്ടിക്കാട് പയ്യപ്പറമ്പ് കണ്ണച്ചത്ത് ഷാജിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്
പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘം മഞ്ചേരി ബിവറേജിന് സമീപത്തുനിന്നുമാണ് ഷാജിനെ സംശയാസ്പദമായ രീതിയില്‍ കണ്ടത്. തുടര്‍ന്ന് പരിശോധനയ്ക്കായെത്തിയ പോലീസ് സംഘത്തെ ഇയാള്‍ ആക്രമിക്കുകയായിരുന്നു.
ആക്രമണത്തില്‍ പോലീസ് ഉദ്യോഗസ്ഥന്റെ കൈ ഒടിഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.