തിരുവനന്തപുരത്ത് യുവാവിനെ ഗുണ്ടാ സംഘം വെട്ടിക്കൊന്നു

 തിരുവനന്തപുരം | തലസ്ഥാനത്ത് ഗുണ്ടാസംഘം യുവാവിനെ വെട്ടിക്കൊന്നു. പോത്തൻകോട് കല്ലൂരിലാണ് സംഭവം. കല്ലൂർ സ്വദേശി സുധീഷ് (35) ആണ് കൊല്ലപ്പെട്ടത്. വാഹനങ്ങളിലെത്തിയ സംഘം യുവാവിന്റെ കാൽ വെട്ടിയെടുക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധീഷ് രക്തം വാർന്നാണ് മരിച്ചത്.


കാൽ വെട്ടിയെടുത്തശേഷം ബൈക്കിൽ കാൽ എടുത്തുകൊണ്ടുപോയി റോഡിലേക്ക് വലിച്ചെറിയുകയും ചെയ്തു. ആക്രമണത്തിന് പിന്നിൽ ഗുണ്ടാ പകയെന്നാണ് പോലീസ് നിഗമനം. പോത്തൻകോട് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ബൈക്കിലും ഓട്ടോയിലുമായി എത്തിയ 12 പേരടങ്ങിയ സംഘം സുധീഷിന്റെ കാൽ വെട്ടിയെടുക്കുകയായിരുന്നു. ഗുണ്ടാസംഘത്തെ കണ്ട് ഓടി വീട്ടിൽ കയറിയ സുധീഷിനെ വീട്ടിനകത്തിട്ടാണ് ആക്രമിച്ചത്.

Previous Post Next Post
WhatsApp