പോത്തൻകോട് കൊലപാതകം; പത്ത് പേർ കസ്റ്റഡിയില്‍, കാല് തോളിലേറ്റിയ പ്രതിയെ തിരിച്ചറിഞ്ഞു

തിരുവനന്തപുരം |  പോത്തൻകോട് കൊലപാതകം കേസിൽ ഒമ്പത് പേർ കൂടി കസ്റ്റഡിയിൽ.  ഇതോടെ കേസിൽ 10 പേർ കസ്റ്റഡിയിലായിട്ടുണ്ട്. കൊല്ലപ്പെട്ട സുധീഷിന്റെ കാല് വെട്ടിയെടുത്ത് ബൈക്കിൽ കൊണ്ടുവന്നയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. സുധീഷ് എന്ന ഉണ്ണിയാണ് കാൽ വലിച്ചെറിഞ്ഞത്. ഇയാൾ നിരവധി കേസുകളിൽ പ്രതിയാണ്. ഇപ്പോള്‍ കസ്റ്റഡിയിലുള്ളവരില്‍ മൂന്ന് പേർ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണ്.

അതേസമയം കൊലപാതകത്തിന് പിന്നിൽ ​ഗുണ്ടാ പകയാണെന്ന് റൂറൽ എസ്പി പി.കെ മധു വ്യക്തമാക്കി. കൃത്യത്തിൽ പങ്കെടുത്തത് 11പേരാണെന്ന് നേരത്തെ തിരിച്ചറിഞ്ഞിരുന്നു. മുഴുവൻ പ്രതികളെ ഉടൻ പിടികൂടും. സംഭവത്തിൽ സൈബർ ടീം അന്വേഷിക്കുന്നുണ്ട്. മരിച്ചയാളും പ്രതികളും നിരവധി കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും എസ്പി വ്യക്തമാക്കി. 

ഒട്ടകം രാജേഷ് എന്ന കുപ്രസിദ്ധ ​ഗുണ്ടയുടെ സംഘമാണ് സുധീഷിനെ മക്കളുടെ മുന്നിലിട്ട് വെട്ടിക്കൊന്നത്. ഇയാൾ ഇപ്പോൾ ഒളിവിലാണ്.

ഒട്ടകം രാജേഷ് എന്ന കൊടും ക്രിമിനൽ

തിരുവനന്തപുരം ജില്ലയിൽ കഴിഞ്ഞ ദിവസം നടന്നത് കണ്ണില്ലാ ക്രൂരത. മക്കളുടെ മുന്നിലിട്ട് സുധീഷ് എന്ന യുവാവിനെ അരുംകൊല ചെയ്തത്. ഒട്ടകം രാജേഷ് എന്ന കുപ്രസിദ്ധ ​ഗുണ്ടയുടെ ഭീഷണി നിലനിൽക്കുന്നതിനാൽ സുധീഷ് ഏറെ നാളായി ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. സുധീഷ് ബന്ധുവിട്ടിലുള്ള കാര്യം മനസിലാക്കിയ സുധീഷും സംഘവും ആദ്യം ട്രയൽ റൺ നടത്തി. പരിസരത്തെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാക്കിയ ശേഷമായിരുന്നു കൊലപാതകം ആസൂത്രണം ചെയ്തത്.

Previous Post Next Post
WhatsApp