തിരൂരങ്ങാടി | കൃഷിക്ക് വഴിയൊരുക്കി താല്‍ക്കാലിക തടയണകള്‍. തിരൂരങ്ങാടി നഗരസഭയുടെ തൊഴിലുറപ്പ് പദ്ധതിയില്‍ വിവിധ സ്ഥലങ്ങളില്‍ തടയണകള്‍ നിര്‍മിച്ചു. നഗരസഭ ഭരണസമിതി നേരത്തെ നടത്തിയ വയല്‍ യാത്രയില്‍ കര്‍ഷകരുടെ പ്രധാന ആവശ്യമായിരുന്നു കൃഷിസമയത്ത് താല്‍ക്കാലിക തടയണണകള്‍. ചെരപ്പുറം പാടശേഖരത്തിന് കീഴില്‍ തോടുകളില്‍ എട്ട് സ്ഥലങ്ങളില്‍ താല്‍ക്കാലിക തടയണണകള്‍ നിര്‍മാണം പൂര്‍ത്തിയായി.
തടയണകള്‍ കര്‍ഷകര്‍ക്ക് ആശ്വാസമാണ്.കർഷകരുടെ സഹകരണം തടയണ നിർമാണത്തിന് സഹായകമായി, തോടുകളില്‍ ആവശ്യമായ സ്ഥലങ്ങളിലെല്ലാം തടയണകള്‍ നിര്‍മിക്കാന്‍ നഗരസഭ ഒരുക്കമാണെന്ന് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ പറഞ്ഞു.
ചെരപ്പുറ താഴത്ത് തടയണ നിർമാണത്തിന് കർഷകരായ
സനീജ്, അസീസ് മാസ്റ്റർ, സുബൈർ ചോലക്കുണ്ടൻ, മധു, മുനീർ നേതൃത്വം നൽകി.തോട് നവീകരണത്തിനു നഗരസഭ വാര്‍ഷിക പദ്ധതിയില്‍ തുക വകയിരുത്തിയിട്ടുണ്ട്. ഉടന്‍ പ്രവര്‍ത്തി ആരംഭിക്കും.