📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

വീട്ടിൽ ദുർഗന്ധം നിറഞ്ഞിട്ടും വീട്ടുകാർ അറിഞ്ഞില്ല; വയോധികന്റെ മരണത്തിൽ ദുരൂഹതയെന്ന് പോലീസ്

📢 Published: IST 🔄 Updated: IST
കണ്ണൂർ | കണ്ണൂർ നഗരത്തിൽ 70കാരൻ മരിച്ച് രണ്ടുദിവസമായിട്ടും കുടുംബാംഗങ്ങൾ വിവരം പുറത്തറിയിക്കാതിരുന്ന സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. മരിച്ച അബ്ദുൾ റസാഖിന്റെ ഭാര്യയിൽ നിന്നും മകളിൽ നിന്നും ടൗൺ പൊലീസ് ഇന്ന് മൊഴിയെടുക്കും. 

വീട്ടിൽ സ്വന്തം മുറിയിൽ കട്ടിലിൽ നിന്ന് നിലത്ത് വീണ് കിടന്ന നിലയിലായിരുന്നു മൃതദേഹം. ദുർഗന്ധം വമിക്കുന്നുണ്ടായിരുന്നു. നാലുപേർ താമസിച്ച വീട്ടിലെ ഒരു മുറിയിൽ ഒരാൾ മരിച്ച് ദിവസങ്ങളായിട്ടും വീട്ടുകാർ അറിഞ്ഞില്ലെന്നത് ഏറെ ദുരൂഹമാണെന്നാണ് പൊലീസിന്റെ നിഗമനം. 

അബ്ദുൾ റസാഖിന്റെ മൃതദേഹത്തിൽ ഇന്ന് പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാകും. ഇതോടെ മരണ കാരണം വ്യക്തമാകും. അബ്ദുൾ റസാഖിന്റെ തലയ്ക്ക് മുറിവേറ്റതും ദുരൂഹത വർദ്ധിപ്പിക്കുന്നുണ്ട്. അയൽപക്കത്തുള്ളവരുമായി ബന്ധം സൂക്ഷിക്കാത്ത കുടുംബമായിരുന്നു ഇവരെന്നാണ് നാട്ടുകാർ പൊലീസിനോട് പറഞ്ഞത്.
Join WhatsApp Group Send News / Ads