പരപ്പനങ്ങാടി | കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാന സാക്ഷരതാ മിഷൻ സംയുക്തമായി പരപ്പനങ്ങാടി നഗരസഭയിൽ നടപ്പിലാക്കുന്ന കേന്ദ്രാവിഷ്കൃത സാക്ഷരത പദ്ധതിയുടെ മുൻസിപ്പൽ തല ക്ലാസ്സ് ഉത്ഘാടനം മുൻ വിദ്യാഭ്യാസ മന്ത്രി പി. കെ അബ്ദു റബ്ബ് നിർവ്വഹിച്ചു.
ചെയർമാൻ എ ഉസ്മാൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സാക്ഷരത മിഷൻ ഡയറക്ടർ പി എസ് ശ്രീകല പാഠപുസ്തക വിതരണവും മുഖ്യ പ്രഭാഷണവും നടത്തി.ജില്ലാ കോ -ഓർഡിനേറ്റർ സി. അബ്ദുൽ റഷീദ് പദ്ധതി വിശദീകരണം നടത്തി. അസിസ്റ്റന്റ് കോ -ഓർഡിനേറ്റർ പി. മുഹമ്മദ് ബഷീർ,സ്റ്റാൻറ്റിംഗ് കമ്മറ്റി ചെയർമാൻമാരായ സി നിസാർ അഹമ്മദ്, പി. ഷാഹുൽ ഹമീദ്, മുസ്തഫ, മുൻ വൈസ് ചെയർമാൻ എച്ച്.ഹനീഫ, കൗൺസിലർമാരായ നസീമ. പി ഒ. ഷാഹിദ, ജയദേവൻ,കദീജത്തുൽ മാരിയ, എ സുബ്രഹ്മണ്യൻ എന്നിവർ ആശംസകൾ അർപ്പിച്ചു.
ഡിസംബർ മാസത്തിൽ തന്നെ എല്ലാ ഡിവിഷനുകളിലും ക്ലാസുകൾ ആരംഭിക്കുകയും മാർച്ച് മാസത്തിൽ മികവുത്സവത്തോടെ പദ്ധതി അവസാനിക്കുകയും ചെയ്യും. നഗരസഭയിൽ പരിപൂർണ സാക്ഷരത പ്രഖ്യാപിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.ചടങ്ങിന് വൈസ്ചെയർപേഴ്സൺ സ്വാഗതവും ടി ശ്രീധരൻ നന്ദിയും പറഞ്ഞു.