ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു

   ശബരിമല | എരുമേലി - പമ്പ പാതയിലെ കണമലയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തിൽ പതിനഞ്ചോളം തീർത്ഥാടകർക്ക് പരിക്കേറ്റു. കണമല അട്ടി വളവിന് സമീപത്തെ കൊടും വളവിൽ ഇന്ന് രാവിലെ എട്ടരയോടെ ആയിരുന്നു അപകടം. അപകടത്തിൽ പരിക്കേറ്റവരെ എരുമേലി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആന്ധ്രയിൽ നിന്നുമെത്തിയ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അഗ്നിശമന സേനയടക്കം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
Previous Post Next Post
WhatsApp