റിയാദ് | സൗദി തലസ്ഥാന നഗരി മറഡോണ കപ്പ് ഫു ട്ബാൾ ടൂർണമെന്റിന് ഒരുങ്ങി. റിയാദ് സീസൺ ആഘോഷങ്ങളുടെ ഭാഗമായി ചൊവ്വാഴ്ചയാണ് ഫുട്ബാൾ മത്സരം. റിയാദ് സീസണിലെ ഏറ്റവും വലിയ കായിക പരിപാടിയായിരിക്കും ഇത്. ഫുട്ബാൾ ചരിത്രത്തിലെ ഇതിഹാസ താരം ഡീഗോ മറഡോണയോടുള്ള ആദരസൂചകമായാണ് ഇങ്ങനെ ഒരു ഫുട്ബാൾ മത്സരം സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്.
ലോക ക്ലബ് ഫുട്ബോളിലെ മുന്‍ നിര ടീമുകളായ സ്പൈനിലെ ബാഴ്സലോണയും, അർജന്റീനയുടെ ബൊക്ക ജൂനിയേഴ്സും തമ്മിലാണ് മത്സരം. ലോകത്തെ പ്രമുഖ ഫുട്ബാൾ ടീമുകൾ തമ്മിലുള്ള മത്സരം കാണാൻ കാത്തിരിക്കുകയാണ് സൗദിയിലെ ഫുട്ബാൾ പ്രേമികൾ. ചരിത്ര മത്സരമായിരിക്കും ചൊവ്വാഴ്ച നടക്കുകയെന്ന് ജനറൽ എൻറർടെയ്ൻമെൻറ് അതോറിറ്റി ചെയർമാൻ തുർക്കി ബിൻ അബ്ദുൽ മുഹ്സിൻ ആലുശൈഖ് ട്വിറ്ററിൽ കുറിച്ചു.
മറഡോണ കപ്പിനായി ബൊക്ക ജൂനിയേഴ്സും ബാഴ്സലോണയും തമ്മിൽ ഏറ്റുമുട്ടും. ലോക ഫുട്ബാളിലെ ഇതിഹാസത്തോടുള്ള ആദര സൂചകമായാണ് പരിപാടിയെന്നും ഈ ദിവസത്തിനായി എല്ലാവരും ഒരുങ്ങുകയാണെന്നും ഇതിഹാസങ്ങൾ മരി ക്കില്ലെന്നും ആലുശൈഖ് പറഞ്ഞു.