ആലപ്പുഴയിലെ ഇരട്ട കോലപാതകം;13 പേര്‍ അറസ്റ്റില്‍

 കൊലപാതകത്തിന്റെ ഗൂഢാലോചനയിൽ പങ്കാളികളായ രണ്ട് പേരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്

ആലപ്പുഴ | ആലപ്പുഴയിലെ എസ്ഡിപിഐ നേതാവിന്റെ കൊലപാതകത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ. കൊലപാതകത്തിന്റെ ഗൂഢാലോചനയിൽ പങ്കാളികളായ രണ്ട് പേരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. മണ്ണഞ്ചേരി സ്വദേശി പ്രസാദ്,വെൺമണി സ്വദേശി കൊച്ചുകുട്ടൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

ബിജെപി നേതാവിന്റെ കൊലപാതകം; 11 പേര്‍ കസ്റ്റഡിയില്‍

ആറ് ബൈക്കുകളിലായി പന്ത്രണ്ടംഗ സംഘം രഞ്ജിത്തിന്റെ വീട്ടിലേക്ക് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നു.

ആലപ്പുഴയില്‍ ബിജെപി നേതാവും ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയുമായ രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ പതിനൊന്ന് പേര്‍ കസ്റ്റഡിയില്‍. ആറ് ബൈക്കുകളിലായി പന്ത്രണ്ടംഗ സംഘം രഞ്ജിത്തിന്റെ വീട്ടിലേക്ക് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നു.

ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു രഞ്ജിത്തിന്റെ കൊലപാതകം. പ്രഭാതസവാരിക്കായി വീട്ടില്‍ നിന്നും ഇറങ്ങാനിരിക്കെയാണ് രഞ്ജിത്തിനെ അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഡൈനിങ് ഹാളില്‍ വെച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആലപ്പുഴ നഗരഭാഗമായ വെള്ളകിണറിലാണ് ആക്രമണം ഉണ്ടായത്.

Previous Post Next Post
WhatsApp