കോഴിക്കോട് | തിക്കോടി പഞ്ചായത്ത് ഓഫീസിന് മുന്നിൽ യുവതിയെ തീകൊളുത്തിയ ശേഷം യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. പഞ്ചായത്ത് ഓഫീസിലെ താത്കാലിക ജീവനക്കാരിയെയാണ് യുവാവ് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്.
രാവിലെ ജോലിക്ക് വരുന്ന വഴിക്ക് ഓഫീസിന് മുന്നിൽ വെച്ചാണ് യുവതിക്ക് നേരെ ആക്രമണമുണ്ടായത്. തിക്കോടി സ്വദേശിയായ കൃഷ്ണപ്രിയയെ തീകൊളുത്തിയ ശേഷം നന്ദു എന്ന യുവാവാവാണ് ആത്മഹത്യക്ക് ശ്രമിച്ചത്. രണ്ടുപേരും തിക്കോടി സ്വദേശികൾ ആണ്. നന്ദു കൈയ്യിൽ കരുതിയിരുന്ന മണ്ണെണ്ണ യുവതിയുടെ മേൽ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
ഇന്ന് രാവിലെ 9.50 നാണ് സംഭവം. യുവതി ഓഫീസിലേക്ക് കയറുന്നതിന് മുമ്പ് ഗെയിറ്റില്‍ വച്ചാണ് യുവാവ് തീ കൊളുത്തിയത്.കഴിഞ്ഞാഴ്ചച്ചയാണ് യുവതി ഇവിടെ ജോലിയിൽ പ്രവേശിച്ചത്. ഇരുവരെയും കൊയിലാണ്ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗേറ്റിനു മുന്നില്‍ യുവതിയെ തടഞ്ഞുനിര്‍ത്തി മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ഇരുവര്‍ക്കും സാരമായി പൊള്ളലേറ്റു. യുവതിയുടെ നിലവിളി കേട്ടാണ് പഞ്ചായത്ത് ഓഫീസിലുണ്ടായിരുന്ന ജീവനക്കാരും നാട്ടുകാരും ഓടിയെത്തിയത്.