തരിശു നിലത്തിൽ കൃഷിയിറക്കി യുവകർഷകൻ നാടിന് മാതൃകയായി

 മൂന്നിയൂര്‍ |  മൂന്നിയൂര്‍ പഞ്ചായത്ത്, കൃഷിഭവൻ പരിധിയിൽപ്പെട്ട  പാപ്പന്നുർ പാടശേഖരത്തിൽ 30 വർഷമായി തരിശായി കിടന്ന ഏക്കറുകണക്കിന്  പാടത്ത് വി സി ജയ്സൽ എന്ന യുവകർഷകൻ കൃഷിയിറക്കി നാടിനും യുവാക്കൾക്കും മാതൃകയായി. പരപ്പനങ്ങാടി എ ആർ നഗർ , മൂന്നിയൂർ എന്നീ കൃഷിഭവൻ പരിധികളിൽ ആയി നൂറ്റിഎഴുവത്തഞ്ചിലധികം ഏക്കർ നിലത്തിൽ നിലവിൽ നെൽ കൃഷിചെയ്തുവരുന്ന ജയ്സൽ നിരവധി കർഷക അവാർഡുകളുടെ ജേതാവ് കൂടിയാണ്.

ഇതിനകം കൃഷിഭവന്റെ സഹായത്തോടെ
പാപ്പന്നൂർ ഏലായിൽ തരിശായി കിടന്ന സ്ഥലത്ത് നെൽകൃഷി ചെയ്യാൻ തീരുമാനിച്ചു വൈദ്യുതി കണക്ഷൻ ഇല്ലാത്ത പാടശേഖരത്തിൽ ആധുനികരീതിയിൽ സ്ഥാപിച്ച സോളാർ ഉപയോഗിച്ച മോട്ടോർ പ്രവർത്തിപ്പിച്ചാണ് ജലസേചന നടത്തുന്നത് കാലങ്ങളായി വേലിയേറ്റത്തിൽ ഉപ്പുവെള്ളം കയറുന്നതിനാൽ നെൽകൃഷി  പാടെ ഉപേക്ഷിച്ചിരുന്ന പാടത്ത് ഉപ്പുവെള്ളം കയറുന്നത് തടയാൻ വേണ്ടി പലക ഇടിയിൽ പോലെയുള്ള രീതികൾ അവലംബിച്ച് പ്രകൃതി മനുഷ്യന് പ്രയോജനം ആകത്തക്ക രീതിയിൽ ഇണക്കി നിർത്തുന്ന സംയോജിത കൃഷിരീതി അവലംബിച്ചു കൊണ്ടാണ് ജയ്സ് ലിന്റെ കൃഷി നെൽകൃഷിക്ക് പുറമെ വാഴ,പച്ചക്കറി, പശു, ആട്, കോഴി തുടങ്ങി മറ്റു കൃഷികളും ഈ യുവകർഷകൻ ചെയ്തുവരുന്നു ഇന്ന് നാട്ടിൽ യുവാക്കൾക്ക് പണിയില്ലാതെ ഓടി നടക്കുന്ന സമയത്തും അനേകം തൊഴിലാളികൾക്ക് പണി നല്കികൊണ്ട് കാർഷികരംഗം കെട്ടിപ്പടുക്കുക യാണ് ഈ യുവകർഷകൻ. 

ഈ കര്‍ഷകന്  തുണയായി മൂന്നിയൂർ കൃഷി ഓഫീസർ രേഷ്മയും കൃഷി അസിസ്റ്റന്റ് നൗഫിദായും എല്ലാ സാങ്കേതിക സഹായങ്ങളും നൽകി ഒപ്പം ഉണ്ട്. വാർഡ് മെമ്പറായ നൗഷാദ് പ്രാദേശികമായ എല്ലാ സഹായങ്ങളും ചെയ്തു കൊടുത്തു കൊണ്ടാണ് ഈ യുവ കർഷകനെ തോളോട് തോൾ ചേർത്തു നിർത്തിയിരിക്കുന്നത്. നെൽകൃഷി അന്യം നിന്നുപോകുന്ന ഈ കാലത്ത് തരിശുനിലങ്ങൾ കൃഷിയോഗ്യമാക്കി പൊന്നുവിളയിക്കാൻ ഈ കർഷകൻ തയ്യാറാണ്. മൂന്നിയൂർ പഞ്ചായത്ത് പരിധിയിൽപ്പെട്ട മറ്റൊരു പാടത്ത് 50 ഏക്കറോളം വരുന്ന തരിശുനിലങ്ങൾ കൃഷിയോഗ്യമാക്കാനുള്ള തയ്യാറെടുപ്പിലാണ് ജയ്സൽൽ, വേലിയേറ്റ സമയത്ത്  ഉപ്പു വെള്ളം കയറുന്നതു കാരണം കൃഷി മുന്നോട്ട് കൊണ്ടു പോകാൻ കഴിയാതെ  ഹെക്ടർ കണക്കിന് പാഠങ്ങൾ മൂന്നിയൂർ പഞ്ചായത്ത്‌ പരിധിയിൽ തരിശായി കിടക്കുന്നുണ്ട്.ഈ കാരണത്താൽ സാധാരണക്കാരായ കർഷകർക്ക് ആർക്കും തന്നെ നെൽ കൃഷി ചെയ്യാൻ കഴിയാതെ വരുന്ന സാഹചര്യത്തിൽ സർക്കാർ പദ്ധതി കൾ വെച്ച് ഉപ്പു വെള്ളം പാടത്തു കയറുന്നത് തടയാനുള്ള ക്രമീകരണങ്ങൾ ഒരുക്കിത്തരണം എന്നാണ് ഈ യുവാകർഷകന്റെ ആവശ്യം. 

മൂണിയൂർ പഞ്ചായത്തിനെ തരിശുരഹിത പഞ്ചായത്ത് ആക്കാ നുള്ള പരിശ്രമത്തിലാണ് ജൈസൽ,  വിത്ത് കുമ്മായം എന്നിവ കൃഷി ഭവനിൽ നിന്നും ലഭിച്ചിട്ടുണ്ട് തരിശ് നേൽകൃഷിക്കുള്ള ആനുകൂല്യങ്ങളും കൃഷി ഭവനിൽ നിന്നും ലഭിക്കും എന്ന് കൃഷി ഓഫീസർ അറിയിച്ചിട്ടുണ്ട്. 

രാവിലെ 10 മണിക്ക് പാപ്പന്നൂർ പാടശേഖരത്തിൽ വച്ച് നടന്ന നടീൽ ഉത്സവം ബഹുമാനപ്പെട്ട മൂന്നിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് N Mസുഹറാബി ഉദ്ഘാടനം ചെയ്തു, തുടർന്ന് പഞ്ചായത്തിന്റെ ഭാഗത്തുനിന്നുള്ള എല്ലാവിധ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു.വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിപി സുബൈദ,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജാസ്മിൻ, വാർഡ് മെമ്പർ നൗഷാദ് കൃഷി ഓഫീസർ രേഷ്മ എൻ, കൃഷി അസിസ്റ്റന്റ് നൗഫിദാ ബീവി, പാടശേഖര സമിതി കൺവീനർ ഇല്ലിക്കൽ മുഹമ്മദ് കുട്ടി എന്നിവർ പരിപാടിയിൽ പങ്കെടുത്തു.


 
Previous Post Next Post
WhatsApp