പരപ്പനങ്ങാടി-നാടുകാണി പാത;സംയുക്ത സമര സമിതി ജോയിന്റ് കണ്‍വീനറെ പോലീസ് അറസ്റ്റ് ചെയ്തു

    തിരൂരങ്ങാടി |  പരപ്പനങ്ങാടി-നാടുകാണി പാതയുമായി ബന്ധപ്പെട്ട് കേസ്സുകള്‍ ഹൈക്കോടതിയിലിരിക്കെ,
കരാറില്‍ നിര്‍ദ്ധേശിച്ച നടപടി ക്രമങ്ങള്‍ പാലിക്കാതെയുള്ള വര്‍ക്കുകള്‍ തടഞ്ഞതിനെ തുടര്‍ന്നാണ് തിരൂരങ്ങാടി പോലീസ് സംയുക്ത സമര സമിതി ഭാരവാഹിയായ റഹീം പരപ്പനങ്ങാടിയെ അറസ്റ്റ്  ചെയ്തത്‌.


പോലീസ് സ്റ്റേഷന്‍ നവീകരണവുമായി ബന്ധപ്പെട്ട്  പൊതു ജനങ്ങളില്‍ നിന്ന് പിരിവ് എടുത്തും,തോണ്ടി മുതല്‍ ഉപയോഗിച്ചും,
മുഖം നഷ്ടപ്പെട്ട തിരൂരങ്ങാടി പോലീസ് ,കമ്പനി മുതലാളിമാരുടെ ആശ്രിതരായി മാറുന്ന കാഴ്ച്ചയാണ് ഈ അറസ്റ്റിലൂടെ കാണുന്നതെന്ന് ,സംയുക്ത സമര സമിതി ഭാരവാഹികള്‍ കരുമ്പില്‍ ന്യൂസ് ലൈവിനോട് പറഞ്ഞു.

Previous Post Next Post
WhatsApp