അതേസമയം, ഏതാനും ദിവസങ്ങൾക്കു മുമ്പ് തന്നെ കൊവാക്സിൻ സ്വീകരിച്ചവർക്ക് അവരുടെ ഡാറ്റ സഊദി ആരോഗ്യ മന്ത്രാലയത്തിൽ സമർപ്പിക്കാനുള്ള സംവിധാനവും ആരോഗ്യ മന്ത്രാലയം ഒരുക്കിയിരുന്നു. തവക്കൽന അപ്ഡേറ്റ് ചെയ്യുന്നതിനുള്ള പ്രത്യേക ലിങ്കിലും സഊദി പ്രവേശന രജിസ്ട്രേഷൻ ആയ മുഖീമിലും കൊവാക്സിൻ ഇടം നേടിയിരുന്നു.
രണ്ടാം ഡോസ് എടുത്ത് മൂന്ന് മാസം കഴിഞ്ഞവർക്ക് ബൂസ്റ്റർ ഡോസ് ബുക്കിംഗ് തുടങ്ങി
രണ്ടാമത്തെ ഡോസ് എടുത്ത് മൂന്ന് മാസത്തിന് ശേഷം ബൂസ്റ്റർ ഡോസിന് ബുക്ക് ചെയ്യാനാകുമെന്ന് ആരോഗ്യ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. രാജ്യത്ത് ബൂസ്റ്റർ ഡോസ് വേഗത്തിലാക്കാനും അപ്പോയിന്റ്മെന്റുകളിൽ തിരക്ക് ഒഴിവാക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടിയെന്ന് ആരോഗ്യ മന്ത്രാലയത്തിലെ പകർച്ചവ്യാധികളുടെ കൺസൾട്ടന്റ് ഡോ: അബ്ദുല്ല അസിരി അറിയിച്ചു.
18 വയസും അതിൽ കൂടുതലുമുള്ളവർക്കുള്ള കൊറോണ വൈറസ് വാക്‌സിനെതിരെയുള്ള മൂന്നാമത്തെ ഡോസ് അഥവാ “ബൂസ്റ്റർ” ഡോസ് എടുക്കാൻ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാൻ കഴിയുമെന്ന് ആരോഗ്യ മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു. രണ്ടാമത്തേത് എടുത്ത് 6 മാസത്തിന് ശേഷമായിരുന്നു നേരത്തെ ബൂസ്റ്റർ ഡോസ് ലഭിച്ചിരുന്നത്.