നാടുകാണി-പരപ്പനങ്ങാടി പാതാ ;PWD മന്ത്രി മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്കിൽ തിരൂരങ്ങാടിക്കാരുടെ പൊങ്കാല

തിരൂരങ്ങാടി | 2016 ൽ ആരംഭിച്ച നാടുകാണി-പരപ്പനങ്ങാടി പതാ വർക്ക് നാളിതുവരെയായി പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ലാത്തതും നിരവധിയായ പരാതികളും കേസും ഈ വിഷയവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്നുണ്ട്. ആയതിന് പരിഹാരം കാണാനോ പരാതി തീർപ്പ് കൽപ്പിക്കാനോ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും യാതൊരു വിധ നടപടികളും ഉണ്ടായിട്ടില്ല ഉദ്യോഗസ്ഥ അലംഭാവമാണ്  ഈ വർക്ക് ഇത്രയും വർഷം നീണ്ടു പോയതിന് പ്രധാന കാരണം. 

കോവിഡും പ്രളയവും നമ്മെ വേട്ടയാടിയെങ്കിലും ഷെഡ്യൂൾ പ്രകാര മായിരുന്നില്ല വർക്കുമായി മുന്നോട്ട് പോയത് 2020 ന് മുൻപേ ഈ വർക്ക് യഥാവിധി പൂർത്തീകരിക്കാമായിരുന്നു വെങ്കിലും പദ്ധതി ഇത്തരം പ്രവണതകൾക്കെതിരെയും, യഥാവിധി വർക്ക് പൂർത്തീകരിക്കണമെന്നും ആവശ്യപ്പെട്ട് തിരൂരങ്ങാടി സംയുക്തസമരസമിതി രണ്ട് വർഷത്തോളമായി നിരവധി പരാതികളും  നിവേദനങ്ങളും മന്ത്രിയുടെ ഓഫീസിലേക്കും മന്ത്രിയെ നേരിട്ട് കണ്ടു സമർപ്പിച്ചിരുന്നു.

ഇതിനൊന്നും പരിഹാരം കാണാതെ  അതെ പാത വർക്കിലെ 114 കിലോമീറ്ററിൽ ഉൾപ്പെടുന്ന കക്കാട് മുതൽ അമ്പലപ്പടി വരെയുള്ള ഭാഗങ്ങളിലാണ് ഒട്ടും വികസനം നടപ്പാക്കാതെ  ബോധപൂർവ്വം ഈ പ്രദേശത്തെ കയ്യേറ്റക്കാരെയും കച്ചവടക്കാരെയും സംരക്ഷിക്കുന്നതിനു വേണ്ടി ഉദ്യോഗസ്ഥ അഴിമതിയുടെ. സ്വജന പക്ഷ പാതത്തിന്റെയും ഭാഗമായിട്ടാണ് യഥാസമയം ഭൂമിയേറ്റെടുക്കൽ നടപടികൾക്ക് പ്രൊപ്പോസൽ സമർപ്പിക്കാതിരുന്നതും. ഈ വിഷയത്തിൽ പദ്ധതിയെ പറ്റി   പൂർത്തീകരണത്തന്റെ പോസ്റ്റുമായി മന്ത്രി  ഫേസ്ബുക്കിൽ വന്നത് ഇതിനെതിരെയാണ് മന്ത്രിയുടെ കമൻറ് ബോക്സിൽ പൊങ്കാലയിടുന്നത്.
നാടുകാണി - പരപ്പനങ്ങാടി റോഡ് പ്രവൃത്തി പുനരാരംഭിച്ചു.. 

നവംബർ 27 ന് നടന്ന മലപ്പുറം ജില്ലയിലെ ഡിഐസിസി യോഗം പ്രധാന അജണ്ടയായി എടുത്തത് നാടുകാണി-പരപ്പനങ്ങാടി റോഡ് നവീകരണമായിരുന്നു. 7 നിയമസഭാ മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന റോഡിൻ്റെ നിർമ്മാണം വർഷങ്ങളായി മുടങ്ങി കിടക്കുകയായിരുന്നു.  

ജനങ്ങളും ജനപ്രതിനിധികളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു. സോഷ്യൽ മീഡിയയിലൂടെ ജനങ്ങൾ നിരന്തരം പരാതി അറിയിച്ചു. റോഡ് പ്രവൃത്തി സംബന്ധിച്ച് അന്വേഷിക്കുകയും  മുടങ്ങി കിടന്ന പ്രവൃത്തി പുനരാരംഭിക്കാൻ തീരുമാനിക്കുകയും ചെയ്തു. 

തുടർന്ന് നാടുകാണി-പരപ്പനങ്ങാടി പാത നവീകരണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് ജില്ലാ വികസന കമ്മീഷണര്‍ എസ് പ്രേംകൃഷ്ണ ഐഎഎസിനെ നോഡല്‍ ഓഫീസറായി നിയോഗിച്ചു. 

ഇന്ന് ഡിസംബർ 21. 
ഒരുമാസം ആകുമ്പോഴേക്കും നാടുകാണി-പരപ്പനങ്ങാടി പാതയുടെ നവീകരണ പ്രവൃത്തി പുനരാരംഭിക്കാൻ സാധിച്ചു. പ്രശ്നങ്ങൾ ഉണ്ടായിരുന്ന ചെമ്മാട് ഭാഗത്ത് പ്രവൃത്തി അതിവേഗം മുന്നോട്ട് പോവുകയാണ്. എം.എല്‍.എമാരുടെ സഹായത്തോടെ  ആവശ്യമായ മേഖലകളില്‍ സ്ഥലം ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കാനും തീരുമാനിച്ചിട്ടുണ്ട്. 

നിശ്ചയിച്ച പ്രകാരം പ്രവൃത്തി വേഗത്തിലാക്കാൻ നേതൃത്വം നൽകിയ നോഡൽ ഓഫീസർ എസ് പ്രേംകൃഷ്ണ ഐഎഎസ്, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരെ പ്രത്യേകം അഭിനന്ദിക്കുന്നു.
Previous Post Next Post
WhatsApp