സാമൂഹിക രംഗത്തെ കെ എം സി സിയുടെ ഇടപെടൽ ശ്ലാഘനീയം
കെ പി എ മജീദ് എംഎൽഎ
തിരൂരങ്ങാടി | ജാതി-മത-കക്ഷി രാഷ്ട്രീയത്തിന്നതീതമായി സാമൂഹികരംഗത്ത് കെ എം സി സി നടത്തുന്ന പ്രവർത്തനം ശ്ലാഘനീയമാണെന്ന് കെ പി എ മജീദ് എം എൽ എ പറഞ്ഞു. കോവിഡ് കാലത്ത് നാട്ടിലും മറുനാട്ടിലും ഈ പ്രസ്ഥാനം നടത്തിയ സഹായങ്ങൾ സർവ്വരാലും പ്രശംസിക്കപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.യാൻബു കെ എം സി സി സെൻട്രൽ കമ്മിറ്റി തിരൂരങ്ങാടിയിൽ സംഘടിപ്പിച്ച പ്രവാസി സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഷാക്കിർ സുല്ലമി മുണ്ടോരി മുഖ്യ പ്രഭാഷണം നടത്തി, മൊയ്‌ദീൻകുട്ടി ഫൈസി കരിപ്പൂർ, റഫീഖ് പാറക്കൽ, ഇഖ്ബാൽ കല്ലുങ്ങൽ, അബ്ദുൽ കരീം പുഴക്കാട്ടിരി, ബാവ കരുവൻതിരുത്തി, ബഷീർ അഹ്മദ് കക്കാട്, സിദ്ധീഖ് വളാഞ്ചേരി ഇസ്മായിൽ വി ടി പ്രസംഗിച്ചു. സിറാജ് മുസ്ലിയാരകത്ത് അധ്യക്ഷത വഹിച്ചു, നിയാസ് പുത്തൂർ സ്വാഗതവും അലിയാർ നന്ദിയും പറഞ്ഞു. മുത്വലിബ് വളപ്പട്ടണം,കുഞ്ഞാപ്പു ഹാജി, ബീരാൻകുട്ടി അരീക്കോട്, മൊയ്‌തീൻ അരിമ്പ്ര, യഹ്‌യ കാലടി, ഷഫീഖ് വടക്കൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.