ജില്ലാ -അമേച്വർ മീറ്റ് ആദ്യദിനം പരപ്പനാട് വാക്കേഴ്സ് ക്ലബ്ബിന് നാല് മെഡലുകൾ

   പരപ്പനങ്ങാടി | കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ വെച്ച് നടക്കുന്ന 52 - മത് മലപ്പുറം  ജില്ലാ അമേച്വർ 
അത് ലറ്റിക് മീറ്റിൽ പരപ്പനാട് വാക്കേഴ്സ് ക്ലബ്ബിന് ഉജ്ജ്വല മുന്നേറ്റം.
പെൺകുട്ടികളുടെ U 16 - 800 മീറ്റർ  വിഭാഗത്തിൽ നിയ എസിന്  വെങ്കലവും, 5000 മീറ്റർ U -23 വനിത വിഭാഗത്തിൽ അനീന ഷെറിന് സിൽവർ മെഡലും ,  U-23  200 മീറ്റർ വനിത വിഭാഗത്തിൽ മനീഷ റാനക്ക്  വെങ്കലവും , U-23 പുരുഷൻമാരുടെ ഹൈജമ്പ് മൽസരത്തിൽ അസീം റഹ്മാൻ  സ്വർണ്ണമെഡലും നേടി.

 പരപ്പനങ്ങാടി ബി.ഇ.എം സ്കൂൾ ഗ്രൗണ്ടിലാണ് പരപ്പനാട് വാക്കേഴ്സ്  പരിശീലനം നടത്തുന്നത്. വാക്കേഴ്സ് ക്ലബ്ബിലെ AFI പ്രീ-ലെവൽ വൺ  അത് ലറ്റിക്സ് കോച്ചുമാരായ കെ.ടി വിനോദിന്റെയും ,സി.പി ഉനൈസിന്റെയും  കീഴിലാണ്  കുട്ടികൾ പരിശീലനം നടത്തുന്നത്. 80-ഓളം ക്ലബ്ബുകൾക്കിടയിൽ  പോയിന്റ് പട്ടികയിൽ ആദ്യദിനത്തിൽ 26 പോയിന്റോടെ ഏഴാം സ്ഥാനത്താണ് നിൽക്കുന്നത് .
Previous Post Next Post
WhatsApp