ചേളാരി | റാപിഡ്രോപ്‌സ് ഫയർ പ്രൊട്ടക്ഷൻ എൻജിനീയറിംഗിന്റെ നേതൃത്വത്തിൽ IRW, വൈറ്റ് ഗാർഡ് തുടങ്ങിയ സന്നദ്ധ സംഘടനകൾക്കും വിവിധ കമ്പനികളുടെ സുരക്ഷാ ജീവനക്കാർക്കും കെട്ടിടങ്ങൾക്ക് വേണ്ട അഗ്നി സുരക്ഷാ ശില്പശാല ചേളാരി സെപ്ക്കോ ഡെവലപേർസ് ( Zepco developers LLP) ൽ വെച്ച് സംഘടിപ്പിച്ചു.
കെട്ടിടങ്ങളിലെ അഗ്നിശമന ഉപകരണങ്ങളുടെ പ്രവർത്തന സംവിധാനങ്ങൾ ഉപയോഗിച്ച് സംഘടിപ്പിച്ച കെട്ടിട അഗ്നി സുരക്ഷാ ശില്പശാല BNI മലപ്പുറം എക്സിക്യൂട്ടീവ് ഡയറക്ടർ ദീപേഷ് നായർ ഉദ്ഘാടനം നിർവഹിച്ചു.രണ്ടാം സെഷൻ തിരുരങ്ങാടി നഗരസഭാ സ്റ്റാൻഡിന്റിങ് കമ്മറ്റി ചെയർമാൻ ശ്രീ ഇഖ്ബാൽ കല്ലുങ്ങൽ ഉദ്ഘടനം നിർവഹിച്ചു .
മലപ്പുറം അഗ്നിശമനസേന കേന്ദ്രത്തിലെ സ്റ്റേഷൻ ഓഫീസർ എം. അബ്ദുൽ ഗഫൂർ പരിശീലനത്തിന് നേതൃത്വം നൽകി. മാനേജിംഗ് ഡയറക്ടർമാരായ സദ്റുദ്ദീൻ പി പി, സലീൽ മുഹമ്മദ്, അനസ് കെ.സി, ഫാസിൽ കെ പി എന്നിവർ ശില്പശാല നിയന്ത്രിച്ചു. കെട്ടിട നിർമ്മാണ മേഖലയിലെ പ്രമുഖ എൻജിനീയർമാർ പങ്കെടുത്തു. ശിൽപശാലയിൽ നൂറിലധികം പേർ സംബന്ധിച്ചു.