തിരുരങ്ങാടി നഗരസഭയിൽ
പഠന ലിഖിന അഭിയാന്‍ സാക്ഷരത യജ്ഞം തുടങ്ങി
തിരൂരങ്ങാടി | സാക്ഷരതമിഷനും തിരൂരങ്ങാടി നഗരസഭയും നടത്തുന്ന പഠന ലിഖ്ന അഭിയാന്‍ സാക്ഷരത യജ്ഞം പരിപാടിയുടെ മുനിസിപ്പല്‍ തല ഉദ്ഘാടനം കരുമ്പില്‍ ആലിന്‍ചുവടിലെ എം.പി സിദ്ദീഖിന്റെ വസതിയി കെ പി, എ മജീദ് എം എൽ എ നിർവഹിച്ചു.
സാക്ഷരതാ യജ്ഞം വിജയകരമായി നടപ്പിലാക്കാൻ മുന്നോട്ടു വരണമെന്നും എഴുത്തും വായനയും അറിയാത്തവർ ഈ അവസരം ഉപയോഗപ്പെടുത്തണമെന്നും മജീദ് പറഞ്ഞു. സമ്പൂർണ സാക്ഷരതയാണ് ലക്ഷ്യം, മജീദ് പറഞ്ഞു.
ഡെപ്യൂട്ടി ചെയർപേഴ്സൺ സി.പി സുഹ്റാബിഅധ്യക്ഷത വഹിച്ചു,സ്ഥിരം സമിതി അധ്യക്ഷരായ ഇഖ്ബാൽ കല്ലുങ്ങൽ, എം, സുജിനി, സി.പി ഇസ്മായിൽ, കെ.എം മൊയ്തീൻ, കെ.ടി ബാബുരാജൻ, എ സുബ്രഹ്മണ്യൻ, കാർത്തിയാനി, വിജയശ്രീ
സംസാരിച്ചു, ,15 വയസ്സ് കഴിഞ്ഞ എഴുത്തും വായനയും അറിയാത്ത എല്ലാവരെയും സാക്ഷരരാക്കുന്ന പദ്ധതിയാണിത്.