തിരുരങ്ങാടി | അസംഘടിത മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികളെ E-Shram പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്നതിന് ഡിവിഷൻ തലങ്ങളിൽ നിരവധി ക്യാമ്പുകൾ ഒരുക്കി തിരുരങ്ങാടി മുനിസിപ്പാലിറ്റി സംസ്ഥാനത്ത് മാതൃകയായി.
നഗരസഭ അക്ഷയ സെന്ററിന്റെ സഹകരണത്തോടെയാണ് അസംഘടിത തൊഴിലാളികളെ ചേർത്ത് പിടിച്ച് ക്യാമ്പുകൾ സംഘടിപ്പിച്ചത്.
രജിസ്ട്രേഷൻ സൗജന്യമായിയിരുന്നു,
16 വയസ്സ് മുതൽ 59 വയസ്സ് വരെ ഉള്ളവരെയാണ് രജിസ്ട്രേഷൻ നടത്തിയത്. ഇൻകം ടാക്സ് അടക്കാത്തവരും, PF, ESI എന്നിവ ഇല്ലാത്തവരുമാണ് പദ്ധതിയിൽ.
പള്ളിപ്പടി,പതിനാറുങ്ങൽ മദ്രസ്സ,
കരിപറമ്പ്ചെ, മ്മാട് കിസാൻ കേന്ദ്രം,
മണ്ണാട്ടിപ്പറമ്പ്, CK. നഗർ,ചന്തപ്പടി സ്കൂൾ ,
താഴെ ചിന,മൗണ്ട് സീന കക്കാട്,
കരുമ്പിൽ,വെന്നിയൂർ, ചുള്ളിപ്പാറ എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ നടന്നത്.
തിരൂരങ്ങാടി നഗരസഭ ചെയർമാൻ കെ.പി മുഹമ്മദ് കുട്ടി,ഡെപ്യൂട്ടി ചെയർപേഴ്സൺ സി.പി സുഹ്റാബി, സ്ഥിര സമിതി അധ്യക്ഷരായ സി പി ഇസ്മായിൽ, ഇഖ്ബാൽ കല്ലുങ്ങൽ, ഇ.പി ബാവ, എം സുജിനി, വഹീദ ചെമ്പ ,സെക്രട്ടറി ഇൻ ചാർജ് ഇഭഗീരഥി.സുനിൽ റെയ്മണ്ട്
നേതൃത്വം നൽകി,